സാനിയ അയ്യപ്പന് ഭാവിയിൽ നായികയായി അഭിനയിക്കേണ്ടത് ഈ താരത്തിന്റെ കൂടെ.

അഭിനയം എന്നത് ജന്മനാ കിട്ടുന്ന ഒരു കഴിവാണ് അതിൽ ആരും അസൂയപെട്ടിട്ടും വിഷമിച്ചിട്ടു കാര്യമില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമ മേഖലയിലേക്ക് അവസരങ്ങൾ കിട്ടുന്ന താരങ്ങളുടെ പട്ടികയിൽ ഏറെ മുൻപന്തിയിലുള്ള താരമാണ് സാനിയ അയ്യപ്പൻ. ബാലതാരമായി ചെറുപ്രായത്തിലെ സിനിമയിലെത്തിയ താരമിപ്പോൾ സിനിമയിൽ നായികയായി തുടക്കം കുറിച്ചുകഴിഞ്ഞു. മികച്ച നടിയാണെന്ന് താരം ഈ കാലം കൊണ്ടു തന്നെ തെളിയിച്ചു കഴിഞ്ഞതാണ്.

മികച്ച നടിയും നർത്തകിയും മോഡലുമാണ് സാനിയ അയ്യപ്പൻ താരത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താര ത്തിന്റെ ഏറ്റവും പുതിയ വാക്കുകളാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് താരത്തിന് ഭാവിയിൽ അഭിനയിക്കേണ്ടത് ദുൽഖർ സൽമാന്റെ നായികയായിട്ട് ആണെന്നും. അത് തന്റെ ഏറ്റവും വലിയ ആഗ്രഹം ആണെന്നും സാനിയ അയ്യപ്പൻ പറഞ്ഞു.

സല്യൂട്ട് എന്ന ചിത്രത്തിൽ ദുൽഖറിന്റെ കൂടെ ഒരു പ്രധാനകഥാപാത്രത്തെ സാനിയ അയ്യപ്പൻ അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ തന്നെയാണ് സാനിയ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചതും. ദുൽഖർ വളരെ കൂൾ ആയി ആളാണെന്നും നമുക്ക് സംസാരിച്ചു കഴിഞ്ഞാൽ അദ്ദേഹം ഇത്രയും വലിയ ഒരു നടന്റെ മകനാണ് എന്ന് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും സാനിയ അയ്യപ്പൻ പറഞ്ഞു. സാനിയയുടെ ആഗ്രഹം ആരാധകർ ഇപ്പോൾ ഏറ്റെടുത്തുകഴിഞ്ഞു ഭാവിയിൽ താരത്തിന് നല്ല കഥാപാത്രങ്ങളെ ദുൽഖറിന്റെ കൂടെ അവതരിപ്പിക്കാൻ സാധിക്കട്ടെ.

MENU

Comments are closed.