ഭാഗ്യലക്ഷ്മി ഫിനാലേക്ക് വരാത്തതിന്റെ രഹസ്യം വെളിപ്പെടുത്തി സന്ധ്യ.

ബിഗ് ബോസ് സീസൺ ത്രീയിലെ ശക്തിയായ മത്സരാർത്ഥി തന്നെയായിരുന്നു ഭാഗ്യലക്ഷ്മി. 41മത്തെ ദിവസം ബിഗ് ബോസ് ഹൗസിൽ നിന്നും ഔട്ട് ആയ താരം പിന്നീട് സോഷ്യൽ മീഡിയയിൽ ഒന്നും അധികം സജീവമായിരുന്നില്ല. താരം എന്തുകൊണ്ടാണ് ബിഗ് ബോസ് ഹൗസിലെ ഫിനാലേക്ക് വരാത്തത് എന്ന ചോദ്യമാണ് ഏവരും ഉന്നയിച്ചു കൊണ്ടിരുന്നത്. അവർക്ക് ചെന്നൈയിലേക്ക് പോകാൻ സാധിച്ചില്ല എന്നു മാത്രമാണ് ലാലേട്ടനും പറഞ്ഞത്. ഇതിന്റെ പൂർണ വിവരം ആർക്കും മനസ്സിലായിരുന്നില്ല.

ബിഗ് ബോസിന്റെ മൂന്നാം സീസന്റെ എല്ലാ കാര്യങ്ങളും കോർത്തിണക്കി ക്കൊണ്ടുള്ള വീഡിയോയിൽ ഭാഗ്യലക്ഷ്മി ഉണ്ടായിരുന്നു. കൂടാതെ ലാലേട്ടൻ ഭാഗ്യലക്ഷ്മിയെ കുറിച്ച് പറഞ്ഞത് അവർക്ക് വരാൻ സാധിച്ചില്ല എന്ന് മാത്രമാണ്. എന്നാൽ എന്താണ് കാരണം എന്ന് ആരും വെളിപ്പെടുത്തിയിരുന്നില്ല. പല മത്സരാർത്ഥികളും ആയി ഭാഗ്യലക്ഷ്മി ക്കുള്ള പ്രശ്നങ്ങൾ ആണോ ഫിനാലേയ്ക്ക് വരാത്തത് എന്ന രീതിയിലുള്ള ചർച്ചയാണ് ഏറെയും നടന്നത്. എന്തെങ്കിലും കാരണത്താൽ പിണങ്ങിയതാണോ എന്ന ചോദ്യവും പലരും ചോദിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന സന്ധ്യ ഇതിനെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.

ലൈവിൽ വന്നപ്പോഴാണ് സന്ധ്യ ഇതിനെപ്പറ്റി പൂർണ്ണമായും സംസാരിച്ചത് ഭാഗ്യലക്ഷ്മിക്ക് ആ സമയത്ത് പനി ഉണ്ടായിരുന്നു എന്നും ക്ഷീണം ഉള്ളതുകൊണ്ട് യാത്ര ഒഴിവാക്കാനും പറയുകയായിരുന്നു. അസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ ഭാഗ്യലക്ഷ്മി ഓടിച്ചാടി വന്നേ എന്നും സന്ധ്യ ഓർത്തു. പലരും പലതും പറയുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇരിക്കാൻ ശ്രമിക്കുക എന്ന് മാത്രമാണ് സന്ധ്യ പറഞ്ഞത്. എന്നാൽ ഭാഗ്യലക്ഷ്മി ഇതിനെതിരെ സംസാരിച്ചിട്ടില്ല

MENU

Comments are closed.