സോഫ്റ്റ് ഉണ്ണിഅപ്പം ഇത്ര ഈസി ആയിരുന്നോ!! ഇത് മിസ്സ്‌ ചെയ്യല്ലേ..

രുചി ആർന്ന സോഫ്റ്റ്‌ ആയ ഉണ്ണിയപ്പം തയാറാക്കുന്നതിന് നമുക്ക് അരകിലോ പച്ചരിയും അരക്കിലോ റവ, പിന്നെ നമ്മുടെ പാളയകോടൻ പഴം നാലെണ്ണം നമ്മുടെ ശർക്കര ഒരു മുക്കാൽ കിലോ എടുക്കാം നന്നായി പൊടിച്ച ഏലക്ക ഒരു പത്തെണ്ണം എങ്കിലും വേണം പിന്നെ ഈ എള്ള് ഉണ്ടലോ അത് ഒരു സ്പൂൺ എടുക്കാം ഒരു നുള്ള് ഉപ്പ് കൂടി വേണം അതിന്റൊപ്പം ആവശ്യത്തിന് വെളിച്ചെണ്ണയും ഒരു മുറി തേങ്ങയുടെ തേങ്ങാക്കൊതും ഉണ്ടേൽ നമുക്ക് നമ്മുടെ പണിയിലേക്ക് കടക്കാം

പച്ചരി നന്നായി കഴുകി 3-4 മണിക്കൂർ കുതിരാൻ വയ്ക്കുക. പിന്നീട് ഇത് വെള്ളത്തിൽ നിന്ന് മാറ്റി എടുത്ത് നന്നായി പൊടിച്ച് അരിച്ച് ,വറുത്തു എടുക്കുക. ഇനി ഒരു 5 സ്പൂൺ റവ എടുത്ത് ചൂട് വെള്ളത്തിൽ കുറുക്കി എടുക്കുക. ഇനി നമുക്ക് ശർക്കര പാനി ഉണ്ടാക്കാം. ശർക്കര പൊട്ടിച്ച് വെള്ളമൊഴിച്ചു ചൂടാക്കുക,ശർക്കര മൊത്തം ഉരുകി കഴിഞ്ഞ് ഒരു വൃത്തിയുള്ള തുണി വെച്ച് അരിച്ച് മറ്റൊരു പാത്രത്തിൽ എടുത്ത് വെക്കാം.

ഉണ്ണിഅപ്പത്തിന്റെ മാവ് ഉണ്ടാക്കാൻ ആദ്യം പൊടിച്ച് വറുത്ത അരിയും കുറുക്കി വെച്ച റവയും ചേർത്ത് കുഴക്കാം ഇതിന്റെ കൂടെ പഴവും കൂടി ഇട്ട് കുഴക്കാം, ഇനി ശർക്കര പാനി ചേർത്ത് മാവ് ലൂസ് ആക്കാം.. ദോശ മാവിന്റെ അത്രേം ലൂസ് ആക്കിയാൽ മതിയേ.,ഏലക്ക ,എള്ള്, വറുത്ത തേങ്ങാക്കൊത്ത് ഇവ ചേർക്കാൻ മറക്കല്ലേ.


ഇത് 1 1/2 മണിക്കൂർ വെക്കുന്നത് പൊങ്ങി വരാൻ സഹായിക്കും. ഉണ്ണിയപ്പകല്ല് അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം,എണ്ണ നന്നായി ചൂടിയിട്ട് മാവ് ഒഴിക്കാൻ ശ്രദ്ധിക്ക. കുഴിയുടെ പകുതി ഭാഗം മാത്രം മാവ് ഒഴിച്ചാൽ മതി . ഇനി ഉണ്ണിയപ്പം മറിച്ചും തിരിച്ചും ഇടാം, വേവ് നോക്കാൻ ഒരു ഈർക്കിൽ വെച്ച് കുത്തി നോക്കു, ഈർക്കിളിൽ മാവ് ഒട്ടിപിടിക്കുന്നില്ല എങ്കിൽ
നന്നായി ചുവന്ന് വരുബോൾ എടുക്കാം. ഈസി സോഫ്റ്റ് ഉണ്ണിയപ്പം സെർവ് ചെയ്യാൻ തയ്യാർ…ഇഷ്ടപ്പെട്ടാൽ ഒന്ന് പരീക്ഷിച്ചോളൂ.

MENU

Comments are closed.