ഈ ഓണത്തിന് പാലട പ്രഥമൻ ആയാലോ…ഇത്ര എളുപ്പത്തിൽ വീട്ടിൽ തന്നെ

പ്രഥമൻ ഉണ്ടാക്കാൻ നമുക്ക് ലൂസ് അടയോ പാക്കറ്റ് അടയോ ഉപയോഗിക്കാം, ഇത് കാൽ കിലോ മതിയാവും.ഇനി വേണ്ടത് പഞ്ചസാര ആണ്,മുക്കാൽ കപ്പ് മതി. മൂന്ന് ലിറ്റർ പാലും കുറച്ചു ഏലക്കാപ്പൊടിയും വളരെ കുറച്ചു നെയ്യും എടുത്താൽ നേരെ പണിപുരയിലേക്ക്…

ലൂസ് അട ആണ് ഉപയോഗിക്കുന്നതെങ്കിൽ 15 മിനിറ്റ് ചൂട് വെള്ളത്തിൽ കുതിർക്കുക.അതിന് ശേഷം ഒട്ടിപിടിക്കാതിരിക്കാൻ തണുത്ത വെള്ളത്തിൽ കഴുകി എടുക്കുക. ഇനി 2 ലിറ്റർ പാൽ തിളക്കാൻ ആയി അടുപ്പത്ത് വെക്കാം.

ഇത് കുറുകി 3/4 ഭാഗം ആകുമ്പോൾ അട ചേർത്ത് വേവിക്കാം. ശേഷം പഞ്ചസാര ചേർക്കുക. പാൽ ഒത്തിരി വറ്റി പോകാതെ ശ്രദ്ധിക്കുക,അഥവാ അങ്ങനെ സംഭവിച്ചാൽ ബാക്കി ഉള്ള പാൽ ചേർത്താൽ മതി. അട വെന്ത് കഴിഞ്ഞാൽ ഏലക്കാപ്പൊടി ചേർത്ത് നന്നായി ഇളകിച്ചേർക്കാം. അടുപ്പത്ത് നിന്ന് ഇറക്കി അൽപം നെയ്യ് തുവാം (ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ് ).

MENU

Comments are closed.