ചക്ക പഴത്തിലെ പൈങ്കിളിയുടെ തുറന്നു പറച്ചിൽ വൈറലാകുന്നു. കാസ്റ്റിംഗ് ഹൗസ് അനുഭവിച്ചിട്ടുണ്ട് എന്ന് താരം.

ഇപ്പോൾ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ കാണുന്ന സീരിയൽ ആണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം. സീരിയലിൽ ബാലതാരമായി അഭിനയം തുടങ്ങി പിന്നീട് പഠനവുമായി തിരക്കിലായ താരം വീണ്ടും സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് സജീവമാകുന്നത്. താരമിപ്പോൾ ചക്കപ്പഴം സീരിയലിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആരാധകരുടെ കയ്യടി നേടുകയാണ്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ശ്രുതി രജനീകാന്ത് കാസ്റ്റിംഗ് കൗച് നേരിട്ടിട്ടുണ്ട് എന്ന വാർത്തയാണ്.

വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ ഒരു സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന സമയത്ത് താൻ കാസ്റ്റിംഗ് കൗച് അനുഭവിച്ചിട്ടുണ്ട് എന്ന് ശ്രുതി തുറന്നു പറഞ്ഞിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് സമയത്തായിരുന്നു ഈ ഒരു അനുഭവം എന്നും അത് തന്നെ പലതും പഠിപ്പിച്ചു എന്നും ശ്രുതി പറയുന്നു. സിനിമയുടെ പൂജ നടന്നതിനു ശേഷം ഫോട്ടോ ഷൂട്ടിനായി പോകേണ്ടിവന്നു അത് കഴിഞ്ഞപ്പോഴാണ് അത്തരം അനുഭവം നേരിടേണ്ടിവന്നത്.

തന്നോട് മോശമായ രീതിയിൽ സംസാരിച്ചത് തമിഴിലെ ഒരു പ്രമുഖ വ്യക്തിയാണ് അതുകൊണ്ട് തന്നെ അയാളുടെ പേര് തനിക്ക് തുറന്നു പറയാൻ യാതൊരു മടിയും ഇല്ല എന്ന് ശ്രുതി രജനീകാന്ത് പറയുന്നു. ജീവിതത്തിലെ അടുത്ത് ഒരു തുടക്കത്തിനായി ഉള്ള തയ്യാറെടുപ്പിലായിരുന്നു താൻ അതുകൊണ്ടുതന്നെ തങ്ങളുടെ അവസരങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ ഇത്തരത്തിലുള്ള ചൂഷണങ്ങൾ വരികയാണെങ്കിൽ അവയോട് ശക്തമായി പ്രതികരിക്കണമെന്ന് ശ്രുതി ഓർമിപ്പിക്കുന്നു. പ്ലസ് ടു കഴിഞ്ഞ് സമയത്തായിരുന്നു ശ്രുതി പുതിയ സിനിമയിലേക്കുള്ള അവസരങ്ങൾക്കായി തമിഴിലേക്ക് പോയത്.

MENU

Comments are closed.