
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം നടത്തി ഇന്ന് മലയാള സിനിമയിൽ ഏറ്റവും മികച്ച യുവതാരനിരയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ആന്റണി പെപ്പെ. കുറച്ചുനാളുകൾക്കു മുമ്പ് താരം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്തയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വിവരവും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ താരം ഇപ്പോൾ വിവാഹിതനാകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.


വിവാഹം ഇന്നോ നാളെയോ ആയി നടക്കും എന്നാണ് ആരാധകർ അറിയുന്നത് കല്യാണത്തിനു അനുബന്ധിച്ചുള്ള ഹർജിയുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അതിസുന്ദരിയായ ആണ് വധു അനിഷ പൗലോസ് ഹൽദിയുടെ മഞ്ഞ വസ്ത്രത്തിൽ ഉള്ളത്. വിവാഹം എന്നാണ് നടക്കുന്നത് എന്ന് ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല അതു കൊണ്ടുതന്നെ ആരാധകർ ചിത്രം കാണുമ്പോൾ രണ്ടുപേർക്കും നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് ആശംസിക്കുന്നത്.


ആന്റണി പബ്ലിക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങളൊന്നും പങ്കുവെച്ച് ഇല്ലെങ്കിലും നവവധു ചിത്രങ്ങളെല്ലാം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട് എന്തായാലും വരും ദിവസങ്ങളിൽ തന്നെ ഇരുവരുടേയും കല്യാണ ചിത്രങ്ങളും ആരാധകർക്ക് മുന്നിലെത്തുന്ന പ്രതീക്ഷയിലാണ് ഏവരും ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ആന്റണി പെപ്പി അഭിനയിച്ചത് ചിത്രം ഉടൻ റിലീസിന് തയ്യാറെടുക്കുകയാണ്.
