ഫിറോസിന് കിടിലൻ പണി കൊടുത്ത് ജിയ ഇറാനി. തള്ള് രാജാവെന്ന് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസൺ ത്രീ യുടെ ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തത്. ഇത്രയും നാൾ ഏഷ്യാനെറ്റ് എഗ്രിമെന്റ് സൈൻ ചെയ്തതു കൊണ്ട് ആരാധകരുമായി സംസാരിക്കാൻ മത്സരാർത്ഥികൾക്ക് പറ്റുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു കൊണ്ട് രംഗത്തെത്തുകയാണ് മത്സരാർത്ഥികൾ. അതിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് കിടിലൻ ഫിറോസിന്റെ ഇന്റർവ്യൂ ആണ്.

ഇന്റർവ്യൂവിൽ താരം വിവിധ ആൾക്കാരുടെ സ്വഭാവങ്ങളെ പറ്റി സംസാരിക്കുന്നുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ജിയ ഇറാനിയുടെയും ഋതു മന്ത്രയുടെയും പ്രശ്നം തന്നെ. ജിയ ഇറാനി ചെയ്തത് വളരെ മോശമായ കാര്യമാണെന്നും ഒരാളുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്നത് മോശമാണെന്നും ഫിറോസ് തുറന്നു പറഞ്ഞു. എന്നാൽ അതിന്റെ കൂടെ ഇറാനി ഋതു മന്ത്രിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നു എന്നുള്ള വാർത്തയും പറഞ്ഞതോടെ താരം വിവാദത്തിൽ ആയിരിക്കുകയാണ്.

എന്നാൽ ഇതിനോട് ജിയാ ഇറാനിയുടെ മറുപടിയാണ് ആരാധകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്നത് . ജിയാ ഇറാനി ഇതിനെ ട്രോൾ വീഡിയോ ആക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കു വെച്ചതോടെ കിടിലൻ ഫിറോസിന് ഒരു അടികിട്ടിയ അവസ്ഥയിലാണ് ഉള്ളത്. ഇപ്പോഴിതാ ജിയാ ഇറാനിക്ക് ഫിറോസും ജിയ ഇറാനിക്ക് സുഹൃത്തുക്കളും അയച്ചിരിക്കുന്ന ഓഡിയോ സന്ദേശങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഋതു മന്ത്രയുടെ വിഷയത്തിൽ ഫിറോസ് പറയുന്ന കാര്യങ്ങൾ എല്ലാം തെറ്റാണെന്ന് കാണിക്കുന്ന പല സീനുകളും ആണ്. ജിയോ ഇറാനി ട്രോൾ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തായാലും ഇതുകൊണ്ട് പണി കിട്ടിയിരിക്കുന്നത് ഫിറോസിനെ തന്നെയാണ്.

MENU

Comments are closed.