മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു പരമ്പരയാണ് സ്ത്രീധനം. സ്ഥിരം ക്ലീഷേ സ്റ്റൈലിൽ നിന്നും മാറി ഇപ്പോൾ സീരിയലുകൾ ആരാധകർ കുറച്ചു കൂടെ തങ്ങളുടെ ചുറ്റും നടക്കുന്ന കഥയാണെന്ന് തോന്നുന്ന സീരിയലുകൾ സമ്മാനിച്ച് തുടങ്ങി. അതിൽ പെട്ട ഒരു സീരിയലാണ് സ്ത്രീധനം. ഈ സീരിയലിലെ ഏവരും ആരാധകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് കുടുംബ ബന്ധങ്ങളിൽ നടക്കുന്ന ഓരോ പ്രശ്നങ്ങളും ഇപ്പോൾ ആരാധകർ തങ്ങളുടെ പ്രശ്നങ്ങളായി ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്.

https://youtu.be/yiDRlSKdV1Y

സീരിയലുകളിൽ പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ അത് ഏറെ ചർച്ച ചെയ്യാറുണ്ട്. സ്ത്രീധനത്തിൽ അങ്ങനെ ഒരു പുതിയ കഥാപാത്രത്തിന്റെ കടന്നുവരവാണ് ആരാധകരെ ഒന്നടങ്കം ആശയക്കുഴപ്പത്തിൽ ആക്കുന്നത്. സീരിയലിൽ മുൻശുണ്ഠികാരനായ ശിവൻ എന്ന കഥാപാത്രത്തെയാണ് നടി ഷഫ്നയുടെ ഭർത്താവ് അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ സീരിയലിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷഫ്‌നയാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ.

സീരിയലിൽ ശിവൻ എന്ന കഥാപാത്രത്തിന് ഭാര്യയായ അഞ്ജലിക്കു അസൂയ തോന്നാൻ മാത്രമുള്ള ഒരു പെൺകുട്ടി ആയിരിക്കും കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് മാത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആ സീരിയയിലേക്ക് എത്തുന്നത് നടി ഷഫ്‌ന തന്നെയായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്തായാലും വരും എപ്പിസോഡുകളിൽ കല്ലു എത്തുമെന്നും ഇതോടെ ആരാധകർക്ക് ഉത്തരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ.