തന്റെ ഇടത് കാലിന്റെ ലിഗ്‌മെന്റ് പൊട്ടിയിട്ട് 21 വർഷമായി !! ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ ചെയുന്നത് !!

1971 മലയാളസിനിമയ്ക്ക് കിട്ടിയ മഹാഭാഗ്യം ആയിരുന്നു മമ്മൂട്ടി എന്ന നടന്റെ സിനിമയിലേക്കുള്ള വരവ്. അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. 1979 എം ടി വാസുദേവൻ നായരുടെ ദേവലോകം എന്ന ചിത്രത്തിലാണ് താരത്തിന് ആദ്യമായി ലീഡ് റോൾ ലഭിക്കുന്നത്. അതിനുശേഷം മലയാള സിനിമ കണ്ടത് ഒരു മെഗാസ്റ്റാറിന്റെ വളർച്ചയാണ്. അഭിനയം കൊണ്ട് വിസ്മയിപ്പിക്കുക യായിരുന്നു താരം പ്രേക്ഷകരെ.

മൂന്നു തവണ ദേശീയ പുരസ്കാരവും ഏഴു തവണ കേരള സംസ്ഥാന പുരസ്കാരവും താരത്തിന് ലഭിച്ചു, മമ്മൂട്ടി എന്ന നടൻ മലയാളസിനിമയ്ക്കു സമ്മാനിച്ചത് മികച്ച കഥാപാത്രങ്ങൾ മാത്രമാണ്. അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് 50 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും തേജസ്സോടെ മെഗാസ്റ്റാർ മമ്മൂട്ടി തിളങ്ങിനിൽക്കുന്നു. ഇപ്പോൾ താരം തുറന്നുപറഞ്ഞ കുറച്ചു കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക് ശസ്ത്രക്രിയ ഉദ്ഘാടനം

ചെയ്തുകൊണ്ട് മമ്മൂക്ക പറഞ്ഞ വാക്കുകളാണ് തന്റെ ഇടതുകാലിന് ലിഗ് മെന്റ് പൊട്ടിയിട്ട് 21 വർഷമാകുന്നു. ഇതുവരെ ഞാനത് ഓപ്പറേഷൻ ചെയ്തു മാറ്റിയിട്ടില്ല. ഓപ്പറേഷൻ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നെയും എന്നെ ആളുകൾ കളിയാക്കും. പത്തിരുപത് വർഷമായി ആ വേദന സഹിച്ചാണ് ഞാൻ ഈ അഭ്യാസങ്ങൾ ഒക്കെ ചെയ്യുന്നത്. എന്തായാലും

ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പം ആകട്ടെ എന്നും താരം പറയുന്നു. താരത്തിന് ഈ വാക്കുകൾ ഏറെ സങ്കടത്തോടെയാണ് ആരാധകർ കേട്ടത്. ഡാൻസിന് പേരിലും സൈറ്റുകളുടെ പേരിലും നിരവധി തവണ മമ്മൂട്ടിയെ പെട്രോളിന് നിരവധി ആളുകൾ ഉണ്ടായിരുന്നു. ഈ കാല് വെച്ചു കൊണ്ട് താരം ചെയ്ത ഫൈറ്റ് ഒക്കെ ഇപ്പോൾ കാണുമ്പോൾ എല്ലാവർക്കും സങ്കടകരമാണ്.

MENU

Leave a Reply

Your email address will not be published. Required fields are marked *