മലയാളത്തിൽ റേറ്റിംഗ് റെക്കോർഡ് തകർത്ത് മുന്നേറുന്ന സീരിയലാണ് ശ്രീധനം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ മലയാളത്തിലെ സൂപ്പർ നായിക മീരാ വാസുദേവ് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയലിലെ ഓരോ കഥാപാത്രങ്ങളും ആരാധകരുടെ ഇഷ്ടതാരങ്ങൾ ആയി മാറിയിരിക്കുകയാണ്. ഒരു സാധാരണക്കാരിയായ വീട്ടമ്മയുടെ ജീവിതമാണ് സീരിയലിലെ കഥ. സുമിത്ര എന്ന സ്ത്രീ തന്റെ ഭർത്താവിന്റെ അവിഹിത ബന്ധം അറിഞ്ഞിട്ടും തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി ഭർത്താവിന്റെ വീട്ടിൽ തന്നെ കഴിയുന്നത് ആണ് സീരിയലിലെ കഥ.

സീരിയലിലെ ഓരോ കഥാപാത്രങ്ങളും കുടുംബപ്രേക്ഷകരെ ഏറ്റെടുത്തുകഴിഞ്ഞു ഇപ്പോഴിതാ സുമിത്ര എന്ന കഥാപാത്രത്തിന്റെ ഇളയമകനായ പ്രതീക്ഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നൂബിൻ ജോണിയുടെ വിവാഹം കഴിഞ്ഞ് വാർത്തയാണ് സോഷ്യൽ മീഡിയയിൽ പരക്കെ ചർച്ചയാകുന്നത് താരം തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും ഈ ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ കാര്യം പിന്നീടാണ് ആരാധകർക്ക് മനസ്സിലായത്. സീരിയലിലെ പ്രതീക്ഷ കഥാപാത്രത്തിന്റെ വിവാഹമാണ് നടന്നത് ഈ വിവാഹദിനത്തിൽ എടുത്ത ഫോട്ടോകൾ ആണ് നോവിൻ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിരിക്കുന്നത്.

സീരിയലിലെ സീനിന്റെ ആവശ്യത്തിനായി എടുത്ത ഫോട്ടോകൾ ആണ് ഇവ. ഏതാനും നാളുകൾക്ക് മുൻപാണ് നോബിൻ തനിക്കൊരു പ്രണയമുണ്ടെന്നും വർഷങ്ങളായി താൻ ഒരു ഡോക്ടറുമായി പ്രണയത്തിലാണ് എന്ന വിവരവും ആരാധകരുമായി പങ്കുവച്ചത്. എന്നാൽ പെട്ടെന്ന് തന്നെ വിവാഹം ഉണ്ടാകില്ല എന്നും അടുത്ത വർഷം വിവാഹം നടക്കുകയുള്ളൂ എന്ന് താരം തുറന്നു പറഞ്ഞിരുന്നു. എന്തായാലും ഫോട്ടോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.