വീട്ടിൽ ടിഷ്യു ഉണ്ടോ എങ്കിൽ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പിഴുതു കളയാം.

എല്ലാവർക്കും തങ്ങളുടെ മുഖസൗന്ദര്യത്തിന്റെ കാര്യത്തിൽ അല്പം ശ്രദ്ധ കൂടുതലായിരിക്കും. എന്നാൽ ഇപ്പോൾ കൊറോണയുടെ സമയം ആയതുകൊണ്ട് ബ്യൂട്ടിപാർലറിൽ പോകാനോ മറ്റ് സ്ഥലങ്ങളിൽ പോയി സൗന്ദര്യസംരക്ഷണം നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. അതു കൊണ്ടു തന്നെ വീട്ടിൽ തന്നെ എങ്ങനെയൊക്കെ സൗന്ദര്യ സംരക്ഷണത്തിനുള്ള വസ്തുക്കൾ ഉണ്ടാക്കാമെന്നും. ഏതൊക്കെ രീതിയിൽ തങ്ങളുടെ ചർമം സംരക്ഷിക്കണമെന്നും ആണ് ഒരുപരിധിവരെ ആളുകൾ ചിന്തിക്കുന്നത്.

അത്തരത്തിലുള്ള ഒരു എളുപ്പമാർഗ്ഗം അറിയാം. നമ്മൾ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് മുഖത്ത് വരുന്ന ബ്ലാക്ക് ഹെഡ്സ് കളും വൈറ്റ് ഹെഡ്സ് കളും മുഖത്തെ ചുണ്ടിന് താഴെയായും കവിളിന് അടുത്തായി വെള്ള നിറത്തിലുള്ള നിരവധി കുരുക്കൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുപോലെ തന്നെ മൂക്കിന് മേലെയായി കവിളിൽ സൈഡിലും ആയി നിരവധി കറുത്ത കുത്തുകൾ വരാറുണ്ട് ഇവയാണ് ബ്ലാക്ക് ഹെഡ്സ് വൈറ്റ് ഹെഡ്സ്. ഇവ എങ്ങനെ മാറ്റം ഇന്ന് നമ്മൾ പല വഴികളും ശ്രമിക്കാറുണ്ട്. ഇവ ഇല്ലാതാക്കാൻ ടിഷ്യൂ മുട്ടയും മാത്രം മതി. മുട്ടയുടെ വെള്ള എടുത്ത് അടിച്ചെടുക്കുക ശേഷം ടിഷ്യു പേപ്പർ എടുത്ത് അവ മുറിച്ചുവയ്ക്കുക.

ഒരു ലെയർ മുഖത്ത് മുട്ടയുടെ വെള്ള തേച്ച ശേഷം അതിന്റെ മേൽ എന്ത് ടിഷ്യു പേപ്പർ വച്ച് ഒട്ടിക്കുക ശേഷം വീണ്ടും മുഖത്ത് മുട്ടയുടെ മഞ്ഞ തേക്കുക.ഇത് കുറച്ച് അധികം സമയം വച്ചു കഴിഞ്ഞാൽ ഉണങ്ങി വരും. ആ സമയത്ത് കുറച്ചു കൂടെ മുട്ട ടിഷ്യൂന്റെ മേലെ പുരട്ടി വയ്ക്കുക ശേഷം വീണ്ടും ടിഷ്യു ഉണങ്ങി വരുമ്പോൾ അത് ശക്തമായി പറിച്ചെടുക്കുക ആ പറിച്ചെടുക്കുന്ന സമയത്ത് ബ്ലാക്ക് ഹെഡ്സ് ടിഷ്യൂവിൽ പിടിച്ചിരിക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുമ്പോൾ മുഖത്ത് ഉണ്ടാകുന്ന ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്‌സുകളും നമുക്ക് മുഖത്തു നിന്ന് ഒഴിവാക്കാൻ സാധിക്കും.

MENU

Comments are closed.