ബിന്ദു പണിക്കരുടെ മകളുടെ ആഗ്രഹം സിനിമയല്ല. തന്റെ ആഗ്രഹം തുറന്നുപറഞ്ഞു കല്യാണി.

താര പുത്രിമാർക്ക് സോഷ്യൽ മീഡിയയിൽ ആരാധകരുടെ എണ്ണം വളരെ കൂടുതലായിരിക്കും. ഇപ്പോഴിതാ ഏറെ ആരാധകരുള്ള ബിന്ദു പണിക്കരുടെ മകളുടെ ഏറ്റവും വലിയ ആഗ്രഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കല്യാണി യെ ആരാധകർക്ക് സമൂഹ മാധ്യമങ്ങളിലൂടെ വളരെ സുപരിചിതയാണ്. അമ്മയുടെ കഴിവ് നല്ലവണ്ണം കിട്ടിയിട്ടുണ്ട് എന്ന് ഈ ഈ കാലയളവിൽ ഈ താരപുത്രി തെളിയിച്ചതാണ്. ടിക് ടോക് ഉള്ള സമയത്തും അതിനു മുൻപേയും വിവിധ തരത്തിലുള്ള ഡബ്സ്മാഷ് വീഡിയോകൾ ചെയ്ത് ആരാധകരെ കയ്യിലെടുക്കാൻ കല്യാണിക്ക് സാധിച്ചിട്ടുണ്ട്.

തന്റെ ഇൻസ്റ്റഗ്രാമിലൂടെ മോഡലിംഗ് ഫോട്ടോഷൂട്ടുകളും ഡാൻസ് വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ സിനിമാ മേഖലയിലേക്ക് താരം എപ്പോഴാണ് അരങ്ങേറ്റം കുറിക്കുന്നത് എന്ന് കാത്തിരിക്കുകയായിരുന്നു ആരാധകർ. എന്നാൽ സിനിമയിലല്ല പകരം തനിക്ക് മറ്റൊരു ആഗ്രഹമാണ് ഉള്ളത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കല്യാണി.

താനിപ്പോൾ പഠിത്തം കഴിഞ്ഞു എന്നും ഇപ്പോൾ ഏറ്റവും വലിയ ആഗ്രഹം ഒരു ഷെഫ് ആകണം എന്നാണെന്നും ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞു. ഭക്ഷണം കഴിക്കാനും അത് ഉണ്ടാക്കാനും ആണ് എനിക്ക് ഏറെ ഇഷ്ടം. ഈ കൊറോണക്കാലത്ത് ചെയ്തതും അത് തന്നെയായിരുന്നു. എന്നാൽ ഇതൊരു തള്ളാണ് എന്നായിരുന്നു ആദ്യം അവതാരകൻ പോലും വിചാരിച്ചത്.എന്നാൽ അർഹനായ സായികുമാറിനെ വിളിച്ച് കല്യാണി ഈ കാര്യം ലൈവായി ഫോൺ ചെയ്തു ചോദിച്ചപ്പോൾ. അവൾക്ക് ഇപ്പോൾ ഷെഫ് ആകണമെnnanu ആഗ്രഹം എന്നും സായികുമാറും പറഞ്ഞു.എന്തായാലും താര പുത്രിയുടെ അടുത്ത് നിന്നും ഇത്തരത്തിലുള്ള ഒരു മറുപടി ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

MENU

Comments are closed.