പ്രേക്ഷകരുടെ ഇഷ്ടം പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങളും ആരാധകർ തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ്. പാടാത്ത പൈങ്കിളിയിലെ കഥാപശ്ചാത്തലവും കഥാസന്ദർഭങ്ങളും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. മലയാളികളുടെ തന്നെ ഏറ്റവും പ്രിയപ്പെട്ട സീരിയലാണ് പാടാത്ത പൈങ്കിളി എന്ന് പറയാം. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന സൂരജ് സീരിയലിൽ നിന്നും മാറിയിരുന്നു ശേഷം വന്ന താരം സൂര്യനോട് രൂപസാദൃശ്യമുള്ള ആളാണ്.

അതിനിടയിൽ സൂരജിനെ ട്രോളി ഒരുപാട് വീഡിയോകളും വന്നു. എന്നാൽ താരം അതിന് തന്നെ ഉപദ്രവിക്കരുതേയെന്ന് തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് സീരിയലിലേക്ക് തിരിച്ചുവരാത്ത എന്നുമാത്രമാണ് പ്രതികരിച്ചത്. എന്താണ് തന്റെ ശാരീരികമായി ബുദ്ധിമുട്ട് എന്ന് സൂരജ് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. ഞാൻ ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്ന ഒരാളാണ്. പ്രശ്നങ്ങൾ ഒരുപാടുള്ള ആ സമയത്ത് ഉപദ്രവിക്കാതിരിക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ ഇപ്പോൾ താരം തന്റെ ശാരീരികമായി വിഷമതകൾ എന്തൊക്കെയാണെന്നു തുറന്നു പറഞ്ഞിരിക്കുകയാണ്. തനിക്ക് നടുവേദനയാണ് എന്നും താൻ ഒരു പിഞ്ചു കുഞ്ഞ് വെള്ളത്തിലേക്ക് വീണപ്പോള് നിരീക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയപ്പോൾ പാറക്കല്ലിൽ നടു ഇടിച്ചത് കൊണ്ടാണ് നടുവേദന വന്നതെന്നും അതുകൊണ്ട് തനിക്ക് യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ടാണ് സീരിയലിൽ നിന്നും പിന്മാറിയെന്നും സൂരജ് പറഞ്ഞു. സിനിമയിലേക്കുള്ള അവസരങ്ങൾക്കായി ആണ് സീരിയൽ നിന്നും പിന്മാറിയത് എന്ന് പറയുന്നവരോട് അങ്ങനെയാണെങ്കിൽ താൻ ഒരിക്കലും സീരിയലിൽ അഭിനയിക്കുകയില്ലായിരുന്നു എന്നാണ് താരത്തിന് പറയാനുള്ളത്.