
താരങ്ങളുടെ വിവാഹങ്ങൾ എന്നും ആരാധകർക്ക് ഒരു കൗതുകമാണ്. സിനിമ സീരിയൽ രംഗത്തെ താരങ്ങൾ വിവാഹിതരാകുമ്പോൾ അവരുടെ വിവാഹത്തിന് ഉണ്ടാകുന്ന വ്യത്യസ്തമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ കാത്തിരിക്കാറുണ്ട് പലരും ഇപ്പോഴിതാ അത്തരമൊരു വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സീരിയൽ രംഗത്ത് സജീവമായിരുന്ന അലീന പടിക്കൽ ആണ് വിവാഹിതയാകാൻ പോകുന്ന താരം.


ബിഗ് ബോസ് സീസൺ ടു വിന്റെ മത്സരാർത്ഥി കൂടിയായിരുന്ന താരം ബിഗ് ബോസിൽ ഉള്ള സമയത്ത് തന്നെയാണ് തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. ഈ മാസം 30ന് ആണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നും ഹിന്ദു മതത്തിലുള്ള കല്യാണ വേഷത്തിലായിരിക്കും താരം എത്താൻ പോകുന്നത് എന്ന വിവരവും അലീന പടിക്കൽ ഇപ്പോൾ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ കല്യാണ സാരിയിൽ ഉണ്ടാകാൻ പോകുന്ന വ്യത്യസ്തമായ സർപ്രൈസ് എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അലീന പടിക്കൽ.


അലീന യുടെയും ഭർത്താവാകാൻ പോകുന്ന രോഹിത്തിനെ യും ആദ്യ അക്ഷരങ്ങൾ തുന്നിച്ചേർത്ത സാരി ആയിരിക്കും വിവാഹത്തിന് അണിയാൻ പോകുന്നത്. അതിൽ തന്റെ അച്ഛന്റെയും അമ്മയുടെയും ആശംസകളും ചേർക്കുന്നുണ്ട് എന്നാൽ അവ എന്താണെന്ന് ഇതുവരെ അച്ഛനുമമ്മയും അലീനയോടും പറഞ്ഞിട്ടില്ല. വൈകുന്നേരം ഉള്ള റിസപ്ഷനിൽ ഒരു വൈൻ കളർ ഉള്ള ഗൗൺ ആയിരിക്കും താരത്തിന്റെ വസ്ത്രം ആരാധകർ നടക്കും അലീനയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ്.
