ലാൻഡ് റോവർ കാർ സ്വന്തമാക്കി ജോജു. കരുത്തന്റെ വില കേട്ട് അമ്പരന്ന് ആരാധകർ?

സിനിമാ ലോകത്തെ ഏറ്റവും മൂത്ത വാഹന പ്രേമി ആരാണെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേർക്കും ഒരൊറ്റ ഉത്തരമേ കാണൂ അത് മമ്മൂട്ടിയാണ്. അതെ മമ്മൂക്കയുടെ വാഹന പ്രേമം ഏവരെയും കൗതുകമുണർത്തുന്ന ഒരു കാര്യമാണ്. പക്ഷേ പുതിയ തലമുറയിൽ ആരാണ് മികച്ച വാഹന പ്രേമി എന്ന് ചോദിച്ചാൽ ദുൽഖർ സൽമാൻ പൃഥ്വിരാജ് ഫഹദ് ഫാസിൽ ആസിഫ് അലി ടോവിനോ തോമസ് എന്നിവരും ഉണ്ടാകും. എന്നാൽ വർഷങ്ങളായി മലയാള സിനിമയിൽ വില്ലനായും ഹാസ്യതാരമായി മറ്റുമൊക്കെയായി സ്ഥിരം സാന്നിധ്യമായ ജോജു ജോർജ്ജ് വാഹന കമ്പത്തിൽ ഒട്ടും പുറകിലല്ല.

താരം ഇടയ്ക്ക് വാഹനങ്ങൾ വാങ്ങുന്നത് ആരാധകർക്ക് അറിയാവുന്ന കാര്യമാണ് എന്നാൽ ഇപ്പോൾ താരം ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കിയിരിക്കുകയാണ്. മാള സ്വദേശിയായ ജോജുവിന്റെ അഭിനയവും കഴിവും എന്താണ് എന്ന് ഒരു പക്ഷേ മലയാളികൾ തിരിച്ചറിഞ്ഞത് 2018 പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രത്തിലൂടെയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ തകർത്ത് അഭിനയിച്ചതോടെ ജോജു ജോർജ് നായകനിരയിലേക്ക് ഉയരുകയായിരുന്നു. പുതിയതായി സ്വന്തമാക്കിയത് താരം ലോക എസ് യൂവിവിപണിയിലെ അധികയനെയാണ്.

ലാൻഡ് റോവർ ഡിഫൻഡർ 83 ലക്ഷം രൂപ മുതൽ 1.12 കോടി രൂപ വരെ എക്സ് ഷോറൂം വിലയുണ്ട്. ഫൈഡോർ പതിപ്പായ 110 ഫസ്റ്റ് എഡിഷൻ മോഡലാണ് ജോജു ജോർജ് സ്വന്തമാക്കിയത്. ഈ വർഷം തന്നെ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിർമാതാക്കളായ ട്രായോൻഫിന്റെ ഇരട്ടകനാൾ സ്ട്രീറ്റ് ട്രിപ്പ്ൾ ആറും ജോജു ജോർജ് സ്വന്തമാക്കിയിട്ടുണ്ട്. വലിയ ഒരു വാഹന കലക്ഷൻ കണ്ണി ജോർജിന്റെ കയ്യിലുണ്ടെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണ്.

MENU

Comments are closed.