മമ്മൂട്ടിയുടെ വീട്ടുമുറ്റത്തേക്ക് പുതിയ കാർ കൂടി. വില കേട്ട് ഞെട്ടി ആരാധകർ.

താൻ സ്വന്തമാക്കിയപുതിയ വണ്ടിയുമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. സിനിമയും വാഹനങ്ങളെയും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് ദുൽഖർ. ഇവരുടെ വാഹനങ്ങളുടെ കളക്ഷൻ കണ്ട സിനിമാമേഖലയിൽ ഉള്ളവരും ആരാധകരും മുൻപും ഞെട്ടിയിട്ടുണ്ട്. ഈ കാറുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു അതിഥി കൂടി കൊണ്ടുവന്നിരിക്കുകയാണ് യൂത്ത് ഐക്കൺ ദുൽക്കർ സൽമാൻ.

മെഴ്സിഡീസ് ബെൻസിന്റെ എസ്.യു.വി. മോഡലായ ജി വാഗൺ ജി63 എ.എം.ജിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി വാങ്ങിയ വാഹനം. ജർമൻ ആഡംബര വാഹന നിർമ്മാതാക്കൾ ആണ് മെഴ്സിഡസ് ബെൻസ്. ഇവരുടെ ഏറ്റവും പ്രൗഢമായ വാഹന മോഡലാണ് ദുൽഖർ സ്വന്തമാക്കിയിരിക്കുന്നത്. ആഡംബരത്തിനും പെർഫോമൻസും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ വാഹനത്തിന് 2.45 കോടിയോളമാണ് ഇന്ത്യൻ ഷോറൂമിലെ വില.

തന്റെ പിറന്നാൾ ദിനത്തിൽ വരാനിരിക്കുന്ന സിനിമകളുടെ പോസ്റ്ററുകൾ ഇറക്കി താരം ആരാധകരെ ഞെട്ടിച്ചതിനുപിന്നാലെയാണ് പുതിയ വാഹനത്തിന്റെ വാർത്ത കൂടി പുറത്ത് വരുന്നത്. ഈ പെർഫോമൻസ് ടൈപ്പ് വാഹനത്തിന്റെ വിലയും മറ്റു വിവരങ്ങളും കേട്ട് ആരാധകർ അമ്പരന്നു ഇരിക്കുകയാണ്. വെറും 4.5 സെക്കൻഡ് സമയത്തിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ സെക്കൻഡ് സമയത്തിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗതയിൽ ലേക്ക് മാറാൻ കഴിയും എന്നതാണ് ഈ വാഹനത്തിന്റെ ശ്രദ്ധേയമായ പ്രത്യേകത.

MENU

Comments are closed.