73 കാരന് 68കാരി വധു. കൊച്ചിയിലെ അപൂർവ വിവാഹത്തിന് പിന്നിലെ കഥയിങ്ങനെ

കോവിഡ് കാലത്ത് ഒറ്റപ്പെട്ടുപോയി ജീവിതം മതിയാക്കാൻ പോലും ചിന്തിച്ച് ഒരു പാടുപേർ ഉണ്ട് എന്നാൽ ഒറ്റപ്പെടലിന്റെ അവസ്ഥ മനസ്സിലാക്കി അച്ഛൻ വേണ്ടി മറ്റൊരു ജീവിതം സമ്മാനിച്ചിരിക്കുന്ന മക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. കൊറോണക്കാലത്ത് അച്ഛന് സഹായത്തിന് പോലും ആരും ഇല്ലാതെ വന്ന അവസ്ഥ കണ്ടപ്പോൾ മക്കൾക്ക് മനസ്സ് വേദനിച്ചു അങ്ങനെ 73 കാരനായ തങ്ങളുടെ പിതാവിനെ 68കാരിയായ സ്ത്രീയുമായി വിവാഹം കഴിപ്പിക്കാൻ മക്കൾ തീരുമാനമെടുത്തു. അപൂർവ്വ വിവാഹ കഥ ഇങ്ങനെയാണ് കഴിഞ്ഞ ദിവസമാണ് മക്കളുടെയും മക്കളുടെയും പേരകുട്ടികളെയും എല്ലാം ആശിർവാദത്തോടെ കണ്ടനാട് വർഗീസും അശ്വതിയും തമ്മിലുള്ള വിവാഹം നടന്നത്.

മക്കളും കൊച്ചുമക്കളും ഒറ്റക്കെട്ടായി മുൻകൈയെടുത്താണ് വാർദ്ധക്യത്തിൽ തനിച്ചായ വർഗീസിന് കൂട്ടായി അശ്വതി എത്തിയത്. ജീവിതസായാഹ്നത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് ഒരു സന്ദേശമായിമാറുകയായിരുന്നു ഈ വിവാഹം. വർഗീസിനെ ആദ്യ ഭാര്യ സുശീല താലൂക്ക് ഓഫീസറായിരുന്നു മൂന്നര വർഷം മുൻപാണ് മരിച്ചത് മൂന്ന് മക്കളും അവരുടെ കുടുംബവും കേരളത്തിനു വെളിയിലാണ് അശ്വതിയുടെ ഭർത്താവ് രണ്ടു വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു പൊതു സുഹൃത്താണ് വർഷങ്ങൾക്കു ശേഷം വിവാഹക്കാര്യം സൂചിപ്പിച്ചത്.

Marriage Certificate, Wedding, Bride, Document, Signing

അച്ഛനെ ഒറ്റയ്ക്ക് നിർത്തുന്നത് താൽപര്യമില്ലാത്ത വർഗീസിന്റെ മൂത്തമകനോട്‌ സുഹൃത്ത് ഇക്കാര്യം അവതരിപ്പിച്ചു അങ്ങനെ മൂന്ന് മക്കളും ചേർന്ന് അച്ഛന് വേണ്ടി കല്യാണം ആലോചിച്ചു.ശേഷം വിവാഹം തീരുമാനിക്കുകയായിരുന്നു. തങ്ങളെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുമ്പോൾ അവർക്ക് ഒരു കൂട്ടു കണ്ടെത്തി കൊടുക്കണമെന്ന് വലിയ യാഥാർത്ഥ്യം ഇവിടെ വർഗീസിനെയും അശ്വതിയുടെയും മക്കൾ ഓർമിപ്പിക്കുകയാണ്.

MENU

Comments are closed.