ഗൂഗിൾ പേയുള്ള മൊബൈൽ കളഞ്ഞു പോയാൽ എന്ത് ചെയ്യണം ?

ഇന്നത്തെ കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിൾ പേയും ഫോൺ പേയും പോലുള്ള സംവിധാനങ്ങൾ ആണ്. എന്നാൽ ഇവ ഉപയോഗിക്കുന്ന ഫോൺ എന്നെങ്കിലും കയ്യിൽ നിന്ന് നഷ്ടമായാൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. എന്നാൽ അത്തരം പ്രശ്നങ്ങളുടെ പരിഹാരം ഇതൊക്കെയാണ്. നിങ്ങളുടെ ഗൂഗിൾ പേ യുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ 10041907 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് ഇഷ്ടപ്പെട്ട ഭാഷ തെരഞ്ഞെടുക്കാം.മറ്റു പ്രശ്നങ്ങൾക്ക് ശരിയായ ഓപ്ഷൻ തെരഞ്ഞെടുക്കാം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാനായി ഒരു സ്പെഷലിസ്റ്റ്മായി സംസാരിക്കാൻ ഉള്ള ഓപ്ഷനും ഇതിനകത്തുണ്ട്.

ഇതിനു പകരമായി ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഡേറ്റ വിദൂരമായി വായിക്കാനാവൂ എന്നതിനാൽ ഫോണിൽ നിന്ന് ആർക്കും നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ആക്സസ് ചെയ്യാൻ കഴിയില്ല. അതിനാൽ ഗൂഗിൾ ആപ്ലിക്കേഷൻ സുരക്ഷിതമായിരിക്കും എന്ന് തന്നെയാണ് ഗൂഗിൾ പേ പറയുന്നത് ഐ ഒ സ് ഉപഭോക്താക്കൾക്കും അവരുടെ ഡാറ്റ റിമോട്ട് ആയി മായ്ച്ച് കൊണ്ട് ഇത് ചെയ്യാൻ കഴിയും.

ഫോൺ പേ ഉള്ളവർ ആണെങ്കിൽ 01204456 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്. നഷ്ടപ്പെട്ട ഫോണിലുള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക ശേഷം നമ്പർ നൽകാനുള്ള ഓപ്ഷൻ തെരഞ്ഞെടുത്ത് നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ നമ്പർ നൽകുക. എല്ലാ ഉപകരണങ്ങളിൽ നിന്നും ലോഗൗട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ തെരഞ്ഞെടുക്കുക. അടുത്തതായി വെബ്സൈറ്റിലേക്ക് പോയി റിക്വസ്റ് തെരഞ്ഞെടുക്കാൻ സ്ക്രോൾ ചെയ്യുക തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക. അതിനുള്ള ഓപ്ഷൻ ലഭ്യമായിരിക്കുന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുകയും. തുടർന്ന് ചുവടെ റിക്വസ്റ്റ് സമർപ്പിക്കേണ്ടതുണ്ട്.

അതിനായി ഫോൺ പേ സ്റ്റേറ്റ്മെന്റ് അംഗീകൃത ഇമെയിൽ അല്ലെങ്കിൽ ഫോൺ നമ്പർ ഉടമസ്ഥാവകാശത്തിൽ തെളിവ് അല്ലെങ്കിൽ നഷ്ടപ്പെട്ട മോഷ്ടിച്ച ഫോണിനെ കുറിച്ച് പോലീസിൽ നൽകിയ പരാതിയുടെ കോപ്പി എന്നിവ ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ഫോണിൽ നിന്ന് ഫോൺ പേ ഉപയോഗിക്കുന്നത് തടയുകയും ശേഷം നിങ്ങൾക്ക് ഒരു മെസ്സേജ് കൺഫർമേഷൻ ലഭിക്കുകയും ചെയ്യും.

MENU

Comments are closed.