താരദമ്പതികൾ തമ്മിലുള്ള സൗഹൃദത്തിന്റെ രഹസ്യം അറിഞ്ഞു കൈയടിച്ച് ആരാധകർ.

ജീവിതത്തിൽ നല്ല സൗഹൃദങ്ങൾ ലഭിക്കുന്നത് വലിയ കാര്യം തന്നെയാണ്. എന്ത് പ്രശ്നങ്ങൾ വന്നാലും കൂടെ നിൽക്കുന്ന ആളുകൾ നമ്മൾ സുഹൃത്തുക്കൾ എന്ന് വിളിക്കുമ്പോൾ സിനിമാമേഖലയിൽ സൗഹൃദങ്ങളാണ് നമുക്കെപ്പോഴും ആസ്വദിക്കാൻ താല്പര്യം. സിനിമാ മേഖലയിൽ നിരവധി താര സൗഹൃദങ്ങൾ ഉണ്ടെങ്കിലും മൂന്നു കുടുംബങ്ങൾ ആയുള്ള ആറ് പേർ ചേർന്ന ഒരു കൂട്ടം ദമ്പതിമാരുടെ അപൂർവ്വ സൗഹൃദമാണ് ഫഹദ് പൃഥ്വിരാജ് ദുൽഖർ എന്നിവരും ഭാര്യമാരായ അമാൽ നസ്രിയ സുപ്രിയ എന്നിവരും ചേർന്നത്.

ഈ കുടുംബങ്ങളുടെ ഒത്തുചേരലുകളും തന്നെ ഈ കൂട്ടുകെട്ട് സോഷ്യൽ മീഡിയയിൽ തരംഗം തീർക്കാറുണ്ട്.ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് ഈ കൂട്ടുകെട്ട് ഉണ്ടായത് എന്ന് തന്നെ പറയാം. ഫഹദിന്റെയും നസ്രിയയുടെയും പ്രണയം തുടങ്ങിയതും ഇവിടെ വച്ചായിരുന്നു. ഈ ചിത്രത്തിൽ ദുൽഖറും കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിരുന്നു. ആ ബന്ധമാണ് അമാലിലേക്ക് നെസ്രിയയെ എത്തിച്ചത്. വിവാഹശേഷം നസ്രിയ അഭിനയിച്ച ചിത്രമായിരുന്നു കൂടെ ഈ ബന്ധം പൃഥ്വിയും സുപ്രിയയുമായുള്ള നല്ല സൗഹൃദത്തിലേക്ക് എത്തിച്ചു.

സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണെന്ന് നിരവധി തവണ പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഒരു സഹോദരി വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും സിനിമാ മേഖലയിൽ നിന്നും കിട്ടിയ സഹോദരിയാണ് നസ്രിയ എന്നും ആയിരുന്നു പൃഥ്വിയുടെ വാക്കുകൾ. ഇതേ പോലെ തന്നെയാണ് ദുൽഖറിനും. കുഞ്ഞു എന്ന് സ്നേഹത്തോടെ നസ്രിയയെ വിളിക്കുന്ന ദുൽഖറിനെ കൊച്ചു അനുജത്തി തന്നെയാണ് നസ്രിയ. ഇവരുടെ സൗഹൃദവലയം ഇപ്പോൾ സോഷ്യൽ മീഡിയയെയും താരങ്ങളെയും കൊതിക്കുകയാണ്. നസ്രിയയാണ് ഈ താരങ്ങളെല്ലാം ഒന്നാകാൻ തന്നെ കാരണം.

MENU

Comments are closed.