യോഗി ബാബു നായകനായെത്തുന്നു. നായിക ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

ചിരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെ എന്നും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടുന്ന താരങ്ങളെ ആരും മറക്കുകയില്ല. എന്നാൽ അവർ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നു പറയുമ്പോൾ ഏവർക്കും ഒരു സംശയം ആകും. എന്നാൽ അത്തരം കഥാപാത്രങ്ങളിലൂടെ വന്ന് ഇന്ന് മലയാള സിനിമയിലെ നായകന്മാരായ നിരവധി നടന്മാരും ഉണ്ടെന്ന് ഓർക്കണം. കോമഡി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഒരു താരം ഇതാ ഇപ്പോൾ നായകനായി എത്തുകയാണ്.

നായകൻ തമിഴിൽ നിന്നുള്ള സ്വന്തം യോഗി ബാബു ആണ് നായിക മലയാളത്തിന്റെ ഉർവ്വശിയും. സംവിധായകൻ ആകട്ടെ സത്യം പറഞ്ഞ വിശ്വസിക്കുമോ? തൊണ്ടിമുതലും ദൃക്സാക്ഷിയും, ദിലീപ് നായകനായി എത്താൻ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ്  പാഴൂർ ആണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് പാഴൂർ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുമ്പോൾ അത് തമിഴിൽ ആണെന്ന വ്യത്യാസം മാത്രമേയുള്ളൂ.

വർഷങ്ങളായി സിനിമാ മേഖലയിലുള്ള യോഗി ബാബു ഒരു ചിത്രത്തിൽ നായകനായി എത്തുമ്പോൾ അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം. അദ്ദേഹത്തിന് തമിഴിൽ മാത്രമല്ല മറ്റു ഭാഷകളിലും നിരവധി ആരാധകരുണ്ട്. സ്ഥിരം ശൈലിയിലുള്ള കോമഡികളും അല്ലാതെ വേറിട്ട പ്രകടനങ്ങൾ കാഴ്ചവെച്ച് എന്നും ആരാധകരുടെ ഹൃദയം കീഴടക്കിയ താരം തന്നെയാണ് യോഗി ബാബു.

MENU

Comments are closed.