തന്നെകാണാൻ കാവ്യാമാധവനെ പോലെയല്ല!! മറ്റൊരു സൂപ്പർതാരത്തെ പോലെ!! അനുസിത്താര തുറന്നുപറയുന്നു!!

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുസിത്താര. ചിത്രത്തിൽ താരം ഒരു സഹനടിയായി ആയിരുന്നു അഭിനയിച്ചത്. അമലാപോളും ഫഹദ്ഫാസിലും നായകനും നായികയുമായി ചിത്രത്തിൽ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലത്തെ ആയിരുന്നു അനുസിതാര അവതരിപ്പിച്ചത്.

പിന്നീട് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിൽ സിജു വിൽസന്റെ നായികയായി താരം എത്തി. ആ ചിത്രത്തിന് ശേഷം താരത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അനുസിത്താര ലഭിച്ചു. അഭിനയ ജീവിതത്തിലേക്ക് കടക്കുന്നതിനു മുൻപേ തന്നെ വിവാഹിതയാണ് അനുസിത്താര. വിഷ്ണു എന്നാണ് താരത്തിന് ഭർത്താവിന്റെ പേര്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സിനിമയിൽ അരങ്ങേറിയ നാളു മുതൽക്കേ തന്നെ അനു സിത്താര കേൾക്കുന്ന ഒന്നാണ്

തന്നെ കാണാൻ കാവ്യാമാധവന് പോലെയാണ് എന്ന്. എന്നാൽ താരം ഇപ്പോൾ തുറന്നു പറയുന്നു ശരിക്കും തന്നെ കാണാൻ കാവ്യാമാധവനെ പോലെയല്ല അത്രയ്ക്ക് സൗന്ദര്യമൊന്നും തനിക്കില്ല. പല ആളുകളും തന്നോട് പറയാറുണ്ട് തന്നെ കാണാൻ ലക്ഷ്മി ഗോപാലസ്വാമി യെ പോലെ ഉണ്ടെന്ന്. ആ ഒരു സാമ്യത ഉള്ളതുകൊണ്ട് മാത്രമാണ് തന്നെ സത്യൻ അന്തിക്കാട് ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്. സത്യൻ സാർ അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ സിനിമയിലെത്തി പെടില്ലായിരുന്നു എന്നും താരം തുറന്നുപറയുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *