പ്രിയ മോഹന്റെ ഹാപ്പി ഫാമിലി നഷ്ടമായി. ദുഃഖം താങ്ങാൻ കഴിയാതെ കുടുംബം

കേരളത്തിൽ ഏറെ ആരാധകരുള്ള നടിയും ഫാഷൻ ഡിസൈനറും ആണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ സോഷ്യൽ മീഡിയ പെർഫോമെൻസ് വളരെ ആക്ടീവ് ആയ താരം കുടുംബാംഗങ്ങളെയും ആരാധകർക്കു മുന്നിൽ ഇടയ്ക്കിടയ്ക്ക് കൊണ്ടു വരാറുണ്ട്. താര ത്തിന്റെ സഹോദരിയും നടിയുമായ പ്രിയ മോഹനനെ ഏവർക്കും സുപരിചിതമാണ്. പൂർണിമയെ പോലെ തന്നെ സിനിമാ മേഖലയിൽ സജീവമായി നിന്നിരുന്ന താരം ഇടയ്ക്കുവെച്ച് സിനിമ വിട്ടു പോവുകയായിരുന്നു. ഇടയ്ക്ക് സീരിയലുകളിലും മുഖം കാണിച്ചു താരം വിവാഹശേഷം ഇപ്പോൾ ഭർത്താവിന്റെ കൂടെ വിദേശത്ത് ജീവിക്കുകയാണ്.

ഒരു നടി എന്ന നിലയിൽ മാത്രമല്ല ആരാധകർക്ക് ഇപ്പോൾ താരത്തെ പരിചിതം ആകുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ താരം ഇതാ തന്റെ ഏറ്റവും വലിയ സങ്കടവുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. തങ്ങളുടെ യൂട്യൂബ് ചാനൽ ആയ ഹാപ്പി ഫാമിലി എന്ന യൂട്യൂബ് ചാനൽ ആരോ ഹാക്ക് ചെയ്തു എന്നാണ് ഇവർ ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്.

അതേസമയം ആരോ തങ്ങളുടെ യൂ ട്യൂബ് ചാനലിന് ഹാപ്പി ഫാമിലി 2.0 എന്ന പേരിൽ മറ്റൊരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട് എന്നും ആരും അത് സബ്സ്ക്രൈബ് ചെയ്യരുത് എന്ന് പ്രിയ മോഹൻ ഓർമിപ്പിച്ചു. ഇത്തരത്തിൽ ഒരു വിഷമ ഘട്ടം നേരിടുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യുന്നത് മോശമല്ലേ എന്നും താരം പറയുന്നു. എന്തുതന്നെയായാലും ഇത്തരം പ്രവർത്തി ചെയ്ത ആളുകൾ അധ്വാനത്തിനെ വില അറിയാത്തവരാണ് എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. അത്രയേറെ നാളുകളുടെ ശ്രമങ്ങളുടെ ഫലമായ വീഡിയോകൾ ആണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്.

MENU

Comments are closed.