താരങ്ങളുടെ ജീവിതമെന്നും അത്ഭുതങ്ങളുടെ വഴിയാണ്. സിനിമയിൽ കാളും വലുത് ജീവിതമാണെന്ന് തിരിച്ചറിവ് സ്വന്തം ജീവിതം സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി മതംമാറിയ നിരവധി താരങ്ങളുണ്ട് അതിൽ നടിമാർ ആയിട്ടുള്ള താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം . ആരാധകരുടെ ഇഷ്ട താരമായ ജോമോൾ ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു താൻ പ്രണയിച്ച ചന്ദ്രശേഖരപിള്ളയെ വിവാഹം കഴിക്കാനായി ജോമോൾ ഗൗരി ചന്ദ്രശേഖരപിള്ള ഇന്ന് പേരുമാറ്റി ഹിന്ദുമതം സ്വീകരിച്ചു.

ഷാജി കൈലാസിനെ വിവാഹം കഴിക്കാനായി മലയാളത്തിന്റെ പ്രിയ താരം ആനി ബോബി ഹിന്ദുമതം സ്വീകരിച്ച് ചിത്ര ഷാജി കൈലാസ് എന്ന പേര് സ്വീകരിച്ച്. ഒരു കാലത്ത് മലയാളി പ്രേക്ഷകരുടെ സ്വന്തം നായികയായ ലിസ്സി സംവിധായകൻ പ്രിയദർശനെ വിവാഹം കഴിക്കാനായി മതം മാറി ലക്ഷ്മി എന്ന പേര് സ്വീകരിച്ചു. മനോജ് നായരെ വിവാഹം കഴിക്കാനായി ബീന ആന്റണി എന്ന മലയാളത്തിലെ സ്വന്തം താരം ഹിന്ദുമതം സ്വീകരിച്ചു. എന്നാൽ താരം പേര് മാറ്റിയിരുന്നില്ല

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര ക്രിസ്ത്യൻ മത വിശ്വാസിയായിരുന്നു എന്നാൽ താരം പ്രഭുദേവയെ വിവാഹം കഴിക്കാനായി ഹിന്ദുമതം സ്വീകരിച്ചിരുന്നു എന്നാൽ വിവാഹത്തിന് മുൻപേ ഇരുവരും വേർപിരിയുകയായിരുന്നു. തന്റെ പ്രണയം പൂവിടാൻ മുസ്ലീം മതത്തിൽ നിന്നും ഹിന്ദുമതത്തിലേക്ക് ചേക്കേറിയ താരമാണ് ഖുശ്ബു. ശങ്കറുമായുള്ള പ്രണയം വിവാഹത്തിൽ എത്താൻ വേണ്ടിയായിരുന്നു താരം ഹിന്ദു മതം സ്വീകരിച്ചത്.