മിനിസ്ക്രീൻ ആരാധകരുടെ ഇഷ്ടതാരമാണ് നടി രേഖ. മലയാളത്തിൽ റേറ്റിംഗ് റെക്കോർഡുകൾ തീർത്ത പരസ്പരം എന്ന സീരിയലിലെ പത്മാവതി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ തിനു ശേഷമാണ് താരം സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ഇപ്പോഴും തിരക്കുള്ള താരമായി മലയാള സീരിയൽ രംഗത്ത് സ്ഥാനം കണ്ടെത്തി മുന്നേറുകയാണ് താരം. സീരിയൽ രംഗത്ത് വന്ന സമയം മുതൽ വിവാദങ്ങളുടെ നായിക തന്നെയാണ് രേഖ. അഞ്ചു തവണ വിവാഹിതയായി എന്ന് ഏവരും പറയുമ്പോഴും എന്താണ് രേഖയുടെ ഇത്തരം പ്രവർത്തികളുടെ യാഥാർഥ്യം എന്ന് പരിശോധിക്കാം.

4വിവാഹം കഴിച്ചിട്ടുണ്ട് എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാൽ ഇതിൽ എത്രമാത്രം സത്യമാണ് എന്ന് അറിയില്ല. താരം ആദ്യം വിവാഹം കഴിച്ച ബന്ധത്തിൽ ആണ് ഏറ്റവും സന്തോഷവതിയായത് എന്ന് ആദ്യമേ പറഞ്ഞിരുന്നു. ശേഷം മൂന്ന് പേർ തന്നോട് പ്രണയം വെളിപ്പെടുത്തി എന്നും അവരുടെ കൂടെ ജീവിച്ചത് തന്റെ അവസ്ഥ കൊണ്ടാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ എട്ടു വർഷത്തിനു മേലെ താരം തന്റെ മകന്റെ ജീവിതത്തിനു വേണ്ടിയാണ് മുൻഗണന നൽകുന്നത് കുഞ്ഞിനു വേണ്ടി മാത്രമാണ് ജീവിക്കുന്നത്.

ഇനി ഒരു വിവാഹത്തിന് താൽപര്യമില്ല എന്ന് രേഖ തുറന്നു പറഞ്ഞു കഴിഞ്ഞതാണ്. മകനു വേണ്ടി മാത്രമാണ് ഇനി ജീവിതം ആരിൽ നിന്നും താനൊരു സഹതാപമോ മറ്റു രീതിയിലുള്ള അനുകമ്പയും പ്രതീക്ഷിക്കുന്നില്ല എന്നും തന്നെക്കുറിച്ച് ഇല്ലാത്തത് പറയുന്നവർ താൻ ഒരു അമ്മയാണ് എന്ന കാര്യം മറക്കരുത് എന്നും രേഖ പറയുന്നു. മുൻപ് അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത കഥയല്ലിത് ജീവിതം എന്ന പരിപാടിയിൽ തന്റെ ഭർത്താവിനെ വിട്ടുനൽകണം എന്നും പറഞ്ഞ് രേഖ ക്കെതിരെ ഒരു സ്ത്രീ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു.