ഗിരീഷ് സംവിധാനം ചെയ്തു വിനീത് ശ്രീനിവാസൻ നായകനായ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ് ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നായികയായെത്തിയത് അനശ്വരരാജൻ ആയിരുന്നു. 2019ലെ മികച്ച വിജയം നേടിയ ചിത്രം കൂടിയായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. മാത്യു തോമസിന്റെ ജീവിതത്തിലൂടെ ആയിരുന്നു

ചിത്രത്തിന്റെ കഥ പറയുന്നത് സ്കൂൾ പഠനകാലത്തെ വിശേഷങ്ങളും പ്രണയവും വിരഹവും എല്ലാം കൂടിക്കലർന്ന ഒരു മികച്ച എന്റെർറ്റൈനെർ ആയിരുന്നു ചിത്രം. ചിത്രത്തിൽ അനശ്വരയുടെ യും മാത്യു തോമസിന്റെയും വിനീത് ശ്രീനിവാസന്റേയും അഭിനയം ഇപ്പോഴും ആളുകൾ പറയും. എന്നാൽ ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയായിരുന്നു ഗോപികാ രമേശ്. മാത്യു തോമസിന്റെ കാമുകിയായ സഹപാഠിയുടെ വേഷമായിരുന്നു താരം ചിത്രത്തിൽ അഭിനയിച്ചത്. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രത്തിലൂടെ ഗോപികയ്ക്ക് ലഭിച്ചത്. ആദ്യമൊക്കെ ചിത്രത്തിലെ നായിക ഗോപിക ആണോ എന്ന് വരെ ആളുകൾക്ക് തോന്നി പോകുമായിരുന്നു. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം ഗോപികാ രമേഷിനെ വേറെ ചിത്രങ്ങളിലൊന്നും പ്രേക്ഷകർ കണ്ടിട്ടുണ്ടായിരുന്നില്ല

എന്നാൽ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരത്തിന് പുത്തൻ ചിത്രങ്ങളാണ്. വളരെ ഗ്ലാമറസായി ട്ടാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നത് ഇത് തണ്ണീർമത്തൻ ദിനങ്ങളിലെ കുട്ടി തന്നെയാണോ എന്ന സംശയത്തിലാണ് ആരാധകർ. എന്തായാലും മലയാളസിനിമയിലേക്ക് മറ്റൊരു മികച്ച നായിക കൂടി ലഭിക്കുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ.