മലയാളത്തിൽ രാഷ്ട്രീയ സിനിമ മേഖലയിലെ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ട് ഒരു പോലെ തന്നെ ഇരു മേഖലകളിലും തന്റെ വ്യക്തി മുദ്ര പതിപ്പിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. രാജ്യസഭാംഗം എന്നതിലുപരി എല്ലാ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാൻ എന്നും സുരേഷ് ഗോപി എന്ന മനുഷ്യൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ജനപ്രതിനിധി എന്ന നിലയിൽ താരത്തിന്റെ പുതിയ പദവി നൽകിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റ്.

കേന്ദ്ര നാളികേര വികസന ബോർഡിലേക്ക് നിയമനം നടത്തിയാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യസഭയിൽ ഐക്യകണ്ഠേന ആണ് ഈ വിഭാഗത്തിലേക്ക് താരത്തെ തിരഞ്ഞെടുത്തത്. തന്നെ വിശ്വസിച്ച് ഏൽപ്പിച്ച ദൗത്യം താൻ കൃത്യമായി നടപ്പിലാക്കാൻ ശ്രമിക്കും എന്നാണ് സുരേഷ് ഗോപി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കേരളത്തിന്റെ നാളികേര വികസന വകുപ്പിന്റെ ചുമതലയും ഇനി കാവി വൽക്കരണത്തിന്റെ പാതയിലായി പോകുമെന്നാണ് കെപിസിസി പ്രസിഡന്റ് സുധാകരൻ പറയുന്നത്.

എന്നാൽ നാളികേര വികസന വകുപ്പിന്റെ ഉന്നത സ്ഥാനത്തേക്ക് രാഷ്ട്രീയ പ്രവർത്തകരെ കൊണ്ടു വരുന്നതിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ രംഗത്ത് സജീവമായ സുരേഷ് ഗോപിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. വർഷങ്ങൾക്കു ശേഷം ജോഷി ചിത്രത്തിലൂടെ വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സുരേഷ് ഗോപി. എന്തായാലും പുതിയ തീരുമാനം വന്നതോടുകൂടി സുരേഷ് ഗോപിയുടെ പുതിയ തീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.