കുടുംബ വിളക്ക് താരങ്ങൾ മേടിക്കുന്ന പ്രതിഫലത്തുക എത്രയാണെന്ന് അറിയുമോ?

അഭിനയ മോഹം കൊണ്ട് മാത്രമല്ല ചിലർ പൈസയ്ക്ക് വേണ്ടിയും സീരിയലുകളിൽ അഭിനയിക്കുമെന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട് കഷ്ടപ്പാടുകൾ കൊണ്ട് സീരിയലിൽ ഒക്കെ അഭിനയിച്ചാൽ വല്ലതും കിട്ടുമോ എന്ന് ചിന്തിക്കുന്നവർ ഒരുപാടുണ്ടാകും എങ്കിൽ ഇതാ അതിനുള്ള ഉത്തരം. മലയാളത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള സീരിയലാണ് കുടുംബ വിളക്ക്. സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത താരങ്ങൾക്ക് കിട്ടുന്ന പ്രതിഫല തുക എത്രയാണെന്ന് പരിശോധിക്കാം.

സിനിമ നടി ആയ മീരാ വാസുദേവ് ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു ദിവസത്തേക്ക് 7000 രൂപയാണ് നൽകുന്നത് .സീരിയലിലെ സുമിത്രയുടെ ഭർത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന് കെ കെ മേനോന് ഒരു ദിവസത്തേക്കുള്ള പ്രതിഫലം 6000 രൂപയാണ്. സീരിയലിലെ പ്രധാന വില്ലത്തി കഥാപാത്രമായ വേദികയെ അവതരിപ്പിക്കുന്ന ശരണ്യ ആനന്ദിന്റെ ഒരു ദിവസത്തെ പ്രതിഫലം 5000 രൂപയാണ്.

സുമിത്രയുടെ മകനായ പ്രതീഷ് എന്ന കഥാപാത്രത്തെ സീരിയലിലെ അവതരിപ്പിക്കുന്നത് നോബിൻ ജോണി ആണ് താരത്തിന് ഒരു ദിവസം ലഭിക്കുന്നത് 4500 രൂപയാണ്. മകന്റെ ഭാര്യയുടെ കഥാപാത്രമാണ് ആതിര എന്ന താരം അവതരിപ്പിക്കുന്നത് ഇവർക്ക് ഒരു ദിവസം ലഭിക്കുന്നത് 4000 രൂപയാണ്.

അമൃത നായർ എന്ന താരമാണ് സുമിത്രയുടെ ഇളയ മകളെ സീരിയലിൽ അവതരിപ്പിക്കുന്നത് നടിയുടെ ഒരു ദിവസത്തെ വരുമാനം 4000 രൂപയാണ്. സിദ്ധാർത്തിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദേവി മേനോന് അണിയറ പ്രവർത്തകർ ഒരു ദിവസം നൽകുന്നത് വരുമാനം 5000 രൂപയാണ്. സീരിയലിലെ മറ്റുപ്രധാന കഥാപാത്രങ്ങൾക്കെല്ലാം എക്സ്പീരിയൻസ് അനുസരിച്ച് 4000 5000 രൂപയോളം ആണ് ഒരു ദിവസത്തെ വരുമാനം കണക്കാക്കുന്നത്.

MENU

Comments are closed.