ചൊറിയാൻ വന്നയാളുടെ വായടപ്പിച്ച് സനുഷ

മലയാളത്തിൽ ബാലതാരമായി പ്രശസ്തി നേടിയതിന് ശേഷം മോളിവുഡിൽ നടിയായ തന്റെ കഴിവ് തെളിയിച്ച താരമാണ് സനുഷ. കുറച്ചുനാളുകളായി സിനിമാ മേഖലയിൽ നിന്നും മാറിനിൽക്കുന്ന താരം വ്യക്തിപരമായ അഭിപ്രായങ്ങളിലൂടെ ഇപ്പോൾ ആരാധകരുടെ കയ്യടി നേടുകയാണ്. തനിക്കെതിരെ വരുന്ന കമന്റുകൾക്ക് ഉചിതമായ മറുപടി നൽകുന്ന ആളാണ് സനുഷ . നടി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ചിരിക്കുന്ന ഫോട്ടോയാണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ വയറലായ മുന്നേറുന്നത്.

നിഷ്കളങ്കമായ നാടൻ പെൺകുട്ടിയുടെ വേഷത്തിലാണ് ആരാദകർ സനുഷയെ കണ്ടിട്ടുള്ളത് എന്നാൽ ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫോട്ടോ കണ്ടാൽ അത് സനുഷ ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് അത്രയേറെ ഗ്ലാമറസ് ലുക്കിലാണ് താരങ്ങൾ എത്തിയിരിക്കുന്നത്. ഗൃഹലക്ഷ്മിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ ജയകുമാർ ചിറയ്ക്കൽ എന്ന വ്യക്തി നടത്തിയിരിക്കുന്ന പ്രസ്താവനകളാണ് സനുഷ ചൊടിപ്പിച്ചിരിക്കുന്നത്.

ആത്മാഭിമാനമുള്ള ഒരു സ്ത്രീയുടെ യഥാർത്ഥ സൗന്ദര്യം ഇങ്ങനെ അല്ല എന്നാണ് കമന്റ്‌ ഇതിന് താഴെയായി സനുഷ കിടിലൻ മറുപടി നൽകിയിട്ടുണ്ട്. എന്ന് സ്വന്തം ഫേക്ക് അക്കൗണ്ട് വഴി പുറമേ മാന്യനായ വ്യക്തി എന്നാണ് സനുഷ നൽകിയ മറുപടി. തന്നെ ചൊറിയാൻ വരുന്ന ആളുകളെ അത്ര പെട്ടന്ന് വെറുതെ വിടുന്ന ആളല്ല സനുഷ ഇതിനുമുൻപും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ മോശമായ കമന്റുകൾ ഇട്ട് ആളുകൾക്ക് അപ്പോൾ തന്നെ നല്ല മറുപടികൾ നൽകി വായടപ്പിച്ച്ട്ടുണ്ട് സനുഷ.

MENU

Comments are closed.