ചെങ്കൽ ചൂളയിലെ പിള്ളേരെ സിനിമയിലെടുത്തേ….

ഏതാനും ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ചെങ്കൽ ചൂളയിൽ നിന്ന് ഏതാനും ചില കുട്ടികൾ തന്റെ ഇഷ്ട താരമായ സൂര്യയുടെ പിറന്നാൾ ദിവസം ആദരസൂചകമായി ചെയ്ത നൃത്ത വീഡിയോ ആണ്. തനിക്ക് വീഡിയോ ഇഷ്ടപ്പെട്ടതായി സൂര്യ ട്വിറ്ററിൽ പങ്കുവെച്ചതോടെ ചെങ്കൽചൂള യിലെ പിള്ളേര് ലോകമെമ്പാടും ശ്രദ്ധയാകർഷിച്ചു. സൂര്യയുടെ അയൻ എന്ന ചിത്രത്തിലെ ഗാനം കുട്ടികൾ ആൻഡ്രോയ്ഡ് ഫോണിൽ ചിത്രീകരിച്ചത്.

യഥാർത്ഥ ഗാനം പോലെ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധികം സമയം വേണ്ടി വന്നില്ല . വീഡിയോ പുറത്തുവന്നതിന് ശേഷം കുട്ടികളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇപ്പോഴിതാചെങ്കൽ ചൂളയിലെ പിള്ളേരെ സിനിമയിൽ എടുത്തു എന്ന വാർത്തയാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. നേരത്തെ, അയൺ എന്ന സിനിമയിലെ ആക്ഷൻ രംഗങ്ങളുടെ സ്പൂഫ് വീഡിയോയും കുട്ടികൾ നിർമ്മിച്ചിരുന്നു. അതും പ്രേക്ഷകർ വലിയ രീതിയിൽ ഏറ്റെടുത്തു.

തമിഴ് നടൻ അർജുൻ സർജ നിക്കി ഗിൽറാണി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാളത്തിലെ പ്രമുഖ സംവിധായകനായ കണ്ണൻ താമരക്കുളം സംവിധാനംചെയ്യുന്ന വിരുന്നു എന്ന ചിത്രത്തിലേക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രത്തിൽ താരങ്ങളോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരങ്ങളാണ് ഈ കൊച്ചു താരങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.പാട്ടിന്റെ പുറകിൽ പ്രവർത്തിച്ച അഭിക്ക് എഡിറ്റിംഗും സംവിധാനവും പഠിക്കാനുള്ള അവസരങ്ങൾ ഒരുക്കി നിരവധി പേർ രംഗത്തു വരുന്നുണ്ട്.
കോടിക്കണക്കിന് രൂപയും സാങ്കേതികവിദ്യയും ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയുടെ രംഗങ്ങൾ ഇത്ര ക്രിയേറ്റീവ് ചെയ്യാൻ ഇവർക്ക് മാത്രമാണ് സാധിക്കുക.

MENU

Comments are closed.