കേരളത്തിലെ പെൺകുട്ടികൾക്ക് പ്രചോദനമായി സഹല.

കേരളത്തിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി സൈക്കിളിൽ കാശ്മീരിലേക്ക് പുറപ്പെട്ടു. അവൾ മംഗലാപുരം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ എവിടെയും സന്തോഷിപ്പിക്കുന്നത്. നീണ്ട യാത്രയിൽ പല പ്രതിസന്ധികൾ ഉണ്ടായി എന്നു വന്നാൽ അവൾ ലക്ഷ്യത്തിൽ തന്നെ എത്തും കാരണം അവൾക്കു പിന്നിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് പലരുടെയും പ്രതീക്ഷകളും. അരീക്കോട്ടുകാരി സഹല. കശ്മീർ വരെയുള്ള മൂന്നു മാസത്തെ യാത്രയിൽ 5000 കിലോമീറ്റർ ആണ് സൈക്കിളോടിക്കുന്നത്.

ഇത് സഹല എന്ന പെൺകുട്ടിയുടെ ഏറെക്കാലത്തെ സ്വപ്‍നം സാക്ഷാത്കാരം ആണെങ്കിൽ പോലും അവളിലൂടെ പലരും ഇനി ഈ സ്വപ്നം പൂവണിയാൻ ശ്രമിക്കും എന്നതിൽ സംശയമില്ല. അവളെ യാത്രയ്ക്ക് പോകുന്നത് സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ്. തന്നെ കണ്ട് ധൈര്യത്തോടെ ഒരു പെൺകുട്ടി എങ്കിലും യാത്ര ചെയ്യാൻ മുന്നോട്ടു വരണം എന്നാണ് അവളുടെ ആഗ്രഹം.

നമ്മുടെ നാട്ടിലെ വനിതകൾ പോകാൻ മടി കാണിക്കുന്നുണ്ടെങ്കിലും വിദേശരാജ്യങ്ങളിൽ സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ മടി കാണിക്കാത്ത താണ് സഹലയുടെ ഈ തീരുമാനത്തിന് പിന്നിലെ രഹസ്യം. എന്നാൽ ഇവിടെ സഹല തനിച്ചല്ല യാത്രകൾ നടത്തി പരിചയമുള്ള സുഹൃത്തുക്കളായ മഷ്ഹൂർ ഷാനും മുഹമ്മദ്‌ ഷാമിലുമാണ് സൈക്കിൾ യാത്രയിൽ ഒപ്പമുള്ളത് . തന്റെ ചുറ്റുമുള്ള പല ചോദ്യങ്ങളും ചോദിച്ചപ്പോൾ അവർക്ക് ഉത്തരം നൽകേണ്ടത് നിന്റെ ഉപ്പയും ഉമ്മയും മാത്രമായിരുന്നു എന്നാൽ അവരുടെ കരുത്ത് മാത്രമായിരുന്നു അവർക്ക് വേണ്ടിയിരുന്നത്. ആദ്യം കുറച്ച് സങ്കടപ്പെട്ട് ഇരുന്നെങ്കിലും പിന്നെ ഉമ്മയും അവളെ സന്തോഷപൂർവ്വം യാത്രയയച്ചു.

MENU

Comments are closed.