സ്‌പോർട്സ് സിനിമ ചെയ്യാൻ ഒരുങ്ങി മോഹൻലാലും പ്രിയദർശനും !! ആരാധകർ ആകാംക്ഷയിൽ !!

എല്ലാത്തരത്തിലും ഉള്ള സിനിമകൾ ഒരുമിച്ചു ചെയ്തിട്ടുള്ളവരാണ് പ്രിയദർശനും മോഹൻലാലും. എന്നാൽ കായിക മായ പ്രാധാന്യമുള്ള സിനിമ എടുക്കാം എന്ന ആഗ്രഹത്തിന്റെ പുറത്താണ് പ്രിയദർശൻ മോഹൻലാലിനോട് സിനിമയുടെ ത്രെഡ് പറയുന്നത്. തന്റെ ആ ആഗ്രഹം ലാലിന്റെയും ആയിരുന്നു. ലാൽ ഇപ്പോൾ ബോക്സിങ് പരിശീലനത്തിലാണ്. കോളേജിൽ പഠിക്കുമ്പോൾ ഗുസ്തി മത്സരത്തിൽ ചാമ്പ്യൻ ആയിരുന്നു

മോഹൻലാൽ.ആക്ഷൻ സിനിമകൾ ചെയ്യാൻ എന്നും ഇഷ്ടപ്പെടുന്ന ആളാണ്‌ മോഹൻലാൽ. ഈ സിനിമയിൽ ശരീരംഭരത്തിന്റെ 15 കിലോ കുറക്കാൻ ഒരുങ്ങുകയാണ് ലാൽ. ചിത്രത്തിന്റെ ആദ്യ ഷെഡ്യുൾ കഴിഞ്ഞു ലാൽ വീണ്ടും ഭാരം വർധിപ്പിക്കും. ഇത്രയും അധികം ആത്മാർത്ഥമായ പരിശ്രമം ആ ണ് ലാൽ ഈ സിനിമാക്കായി കാഴ്ച വെക്കുന്നത്.ഹോളിവുഡ് ക്ലാസ്സിക്‌ ആയ റേഞ്ചിങ് ബുൾ എന്ന സിനിമയാണ് ഇത്തരം ഒരു സ്പോർട്സ് മൂവിക്കുള്ള പ്രചോദനം എന്ന് പ്രിയദർശൻ പറയുന്നു. സുഭാഷ് ത്ഡാ എന്ന ബൊളീവുഡ് ജർണലിസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് പ്രിയദർശന്റെ ഈ വെളിപ്പെടുത്തൽ.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് പ്രേക്ഷകർക്ക് കോരിത്തരിക്കാനുള്ള വാർത്തയുമായി പ്രിയദർശൻ വന്നത്.മരക്കാർ തിയറ്ററിൽ മാത്രമേ റിലീസ് ചെയുകയുള്ളൂ എന്ന് വാശിയിലാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. എന്തായാലും ആരാധകർ കാത്തിരിക്കുകയാണ് മോഹൻലാലിന്റെ സ്പോർട്സ് മൂവി ക്കായി ഈ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ തന്നെ പ്രതീക്ഷകൾ ഇരട്ടിയാണ്

MENU

Leave a Reply

Your email address will not be published. Required fields are marked *