ഉപ്പും മുളകും പരമ്പര ഓണത്തിന് തിരിച്ചെത്തുന്നു. പേരും ചാനലും മാറി.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സീരിയൽ ഏതെന്ന് ചോദിച്ചാൽ അതിന് ഉപ്പുംമുളകും എന്നായിരിക്കും ഉത്തരം പറയാൻ കഴിയുക കാരണം ഒരു സമയത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള സീരിയൽ ഉപ്പും മുളകും തന്നെയായിരുന്നു. നീലുവിനെ യും ഭർത്താവ് ബാലുവിനെ യും മക്കളുടെയും ജീവിതമാണ് സീരിയലിലൂടെ തുറന്നു കാണിച്ചത് അവരുടെ കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ആണ് സീരിയലിലൂടെ ആരാധകരെ കൈയിലെടുത്തത്.

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലിനെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് എന്നാൽ റേറ്റിംഗ് കുറഞ്ഞതോടെ യും ലച്ചുവിനെ കഥാപാത്രം സീരിയലിൽ നിന്നും വിട്ടു പോയതോടെ യും വലിയ ശതമാനം ആരാധകരും ഉപ്പും മുളകും കാണാതെയായി പിന്നീട് പാറുക്കുട്ടിയുടെ കഥാപാത്രമാണ് കുറേക്കാലം സീരിയലിനെ താങ്ങി നിർത്തിയത് എന്നാൽ പതുക്കെ സീരിയൽ നിർത്തുകയായിരുന്നു. എന്നാൽ ഉപ്പും മുളകും ഉണ്ടാക്കിയെടുത്ത് അത്ര തരംഗം ഒന്നും ചക്കപ്പഴവും തട്ടിയും മുട്ടിയും സീരിയലും ഉണ്ടാക്കിയിരുന്നില്ല.

ഇപ്പോഴിതാ ഉപ്പും മുളകും സീരിയലിന്റെ ആരാധകർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ലച്ചു. ഉപ്പും മുളകും വീണ്ടും സംപ്രേഷണം ആരംഭിക്കുകയാണ് എന്നും എന്നാൽ ഫ്ലവേഴ്സ് ചാനലിൽ അല്ല പകരം സിടിവിയിൽ എരിവും പുളിയും എന്ന പേരിലായിരിക്കും ഇനി സീരിയൽ വരുന്നതെന്നും ലച്ചു അറിയിച്ചു. ഇതോടെ ചാനൽ ഇന്ത്യ പ്രൊമോ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ തിരിച്ചുവരുന്നതിന് ആഘോഷത്തിലാണ് ഇപ്പോൾ ആരാധകർ.

MENU

Comments are closed.