ശാലിനിയുടെ ആദ്യത്തെ നായകൻ കുഞ്ചാക്കോ ബോബൻ അല്ല. ആള് ഇവിടെ ത ന്നെ ഉണ്ട്.

മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകർ ഇഷ്ടപ്പെട്ട താരജോഡികളാണ് ശാലിനിയും കുഞ്ചാക്കോബോബനും. നക്ഷത്ര താരാട്ട്, പ്രേം പൂജാരി, നിറം എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ജോഡികളായി പ്രേക്ഷകരിലേക്ക് എത്തി. ബേബി ശാലിനി ആയി തുടങ്ങിയിരുന്ന ശാലിനി നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നു അനിയത്തി പ്രാവ് കുഞ്ചാക്കോ ബോബൻ ചിത്രം മാത്രമല്ല ശാലിനിയുടെ ആദ്യ നായകൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ എന്നാണ് മലയാള സിനിമയുടെ ചരിത്രം പറയുന്നത്.ഇത് തിരുത്തുകയാണ് ഇവിടെ ശാലിനിയുടെ ആദ്യ നായകൻ കുഞ്ചാക്കോ ബോബനല്ല ഹരിയാണ്.

1984ൽ അഭിനയിച്ച മുത്തോട് മുത്ത് എന്ന ചിത്രത്തിലാണ് ശാലിനിയുടെ നായകനായി ഹരിദേവ് കൃഷ്ണൻ എത്തുന്നത്. മുട്ടായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിക്കുന്ന പയ്യനാണ് ഈ ഹരി ദേവ്. നടൻ ശങ്കറിന്റെ കുട്ടിക്കാലമാണ് ഹരിദേവ് അവതരിപ്പിച്ചത്. പിന്നീട് നന്ദി വീണ്ടും വരികയടക്കം അഞ്ചു സിനിമകളിലും ഏതാനും സീരിയലുകളിലും താരം അഭിനയിച്ചു. തിരുവനന്തപുരം സ്വദേശിയായ ഹരി ദേവ് ഡിസൈനിങ് മേഖലയിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കുറച്ചു കാലം വിദേശത്തായിരുന്നു അവിടെ ജോലി മതിയാക്കി 2018 കേരളത്തിലെക്ക് തിരിച്ചു വരികയായിരുന്നു.

നടൻ മധുവിന്റെ അനന്തരവൻ കൂടിയാണ് ഹരി ദേവ്. മധുവാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിച്ചത് പിന്നീട് ശ്രീകുമാരൻ തമ്പിയുടെ ചിത്രത്തിലും അഭിനയിച്ചു. പഠനത്തിനായിരുന്നു അച്ഛൻ പ്രാധാന്യം നൽകിയിരുന്നത്. അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അതുകൊണ്ടുതന്നെ ആരുംതന്നെ കൂടുതലായി പ്രോത്സാഹിപ്പിക്കാനോ കൊണ്ടുനടക്കാനോ ഉണ്ടായിരുന്നില്ല. ഇപ്പോൾ താരം നാടകങ്ങളിലൂടെ വീണ്ടും സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.

MENU

Comments are closed.