ഏറെ വിവാദങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്ന താരമാണ് വനിതാ വിജയകുമാർ തമിഴ് നടിയും ടെലിവിഷൻ താരവുമായ വനിത നടൻ വിജയ് കുമാറിന്റെ മകളാണ്. വനിതയുടെ ജീവിതം മുഴുവൻ കല്യാണം കഴിക്കാനാണ് മാറ്റിവെച്ചത് എന്നാണ് പലരും പറയുന്നത് താരത്തിന് വിവാഹ ബന്ധങ്ങൾ ഒന്ന് അറിഞ്ഞു നോക്കാം. 2000 താരം ആകാശ് എന്ന വ്യക്തിയെ താരം വിവാഹം കഴിച്ചു. എന്നാൽ ഈ ബന്ധം 2007 ഓടെ അവസാനിക്കുകയായിരുന്നു രണ്ടു മക്കളുണ്ടായിരുന്നു എങ്കിലും ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം അച്ഛനായ ആകാശിന്റെ കൂടെ പോവുകയായിരുന്നു.

2007ൽ തന്നെ വനിത ബിസിനസുകാരനായ ആനന്ദ് ജയരാജുമായി വീണ്ടും വിവാഹിതയായി. 2012 ലാണ് ഇവർ വിവാഹമോചിതരായത് ഈ ബന്ധത്തിൽ താരത്തിന് ഒരു മകൾ ഉണ്ടായിരുന്നുവെങ്കിലും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മകൾ ആനന്ദ് ജയരാജന് ഒപ്പം പോവുകയായിരുന്നു.
ശേഷം വനിത സിനിമയിലെ കൊറിയോഗ്രാഫർ ആയ റോബർട്ടുമായി ഡേറ്റിങ്ലായിരുന്നു. 2017-ഓടെ റോബോട്ടുമായുള്ള ബന്ധത്തിനു തിരശ്ശീല വീണു. 2019 ആണ് താരം തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് എത്തിയത് നിന്നും പുറത്താക്കുന്ന രണ്ടാമത്തെ മത്സരാർത്ഥി ആയിരുന്നു വനിത.

2020 ഇൽ രണ്ടു വിവാഹ ബന്ധത്തിനും ഒരു ഡേറ്റിംഗ് ജീവിതത്തിനുശേഷം താരം സിനിമാലോകത്തെ വിഷ്വൽ എഡിറ്റർ ആയ പീറ്റർ പോളിനെ വിവാഹം ചെയ്യുകയായിരുന്നു എന്നാൽ വിവാഹം കഴിഞ്ഞ് നാലുമാസം കഴിയുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ താരം നാലാമതും വിവാഹം കഴിക്കാൻ പോകുന്നു എന്ന് പ്രവചനങ്ങളാണ് കോളിവുഡിനെ ഞെട്ടിക്കുന്നത്. അടുത്തവർഷം താരം വീണ്ടും വിവാഹിതയാകും എന്നും വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് എസ് എന്ന അക്ഷരത്തിൽ ആണ് തുടങ്ങുന്നത് എന്നുമാണ് പ്രവചനം.