സിനിമയില്ലെങ്കിലും ദുൽഖർ സൽമാൻ കോടീശ്വരൻ ആയിരിക്കും.

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായി നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സ്വന്തം കഴിവു കൊണ്ടാണ് യുവതാരനിരയിൽ ദുൽഖർ മുന്നിലെത്തിയത്. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും ചെയ്താണ് ദുൽഖർ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലും ദുൽഖർ അഭിനയിച്ചു കഴിഞ്ഞു. 

വിവിധ ഭാഷകളെ നിരവധി ആരാധകരുള്ള നടനാണ് ദുൽഖർ. എന്നാൽ താൻ ഒരു അഭിനേതാവായി മാറുമെന്ന് കരുതിയിരുന്നില്ല എന്ന് ദുൽക്കർ മുൻപ് പറഞ്ഞിട്ടുണ്ട്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വലിയ താര പിന്തുണയില്ലാതെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ മലയാള സിനിമയുടെ ഫാഷൻ ഐക്കൺ ആയി മാറിയിരിക്കുകയാണ് ഈ യുവ താരം.എന്നാൽ സിനിമ മാത്രമല്ല ദുൽഖർ സൽമാന്റെ മേഖല.

കാറുകൾ വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള ഒരു വെബ് പോർട്ടൽ ദുൽഖറിനു സ്വന്തമായിട്ടുണ്ട്. ചെന്നൈയിൽ ഒരു ദന്തൽ ബിസിനസ് ശൃംഖലയുടെയും ഉടമയാണ് ദുൽഖർ. ബാംഗ്ലൂർ ആസ്ഥാനമായുള്ള മദർ ഹൂഡ് ഹോസ്പിറ്റലിന്റെ ഡയരക്ടർ കൂടിയാണ്. 2019 വോഗ് ഇന്ത്യയുടെ കവർ ചിത്രത്തിൽ വരുന്ന കേരളത്തിൽ നിന്നുള്ള ആദ്യ നടനായി ദുൽഖർ മാറി.സിനിമയുടെ പുതിയ തലങ്ങൾ കീഴടക്കാൻ ദുൽഖറിന് സാധിക്കട്ടെ .

 

MENU

Comments are closed.