മന്ത്രവാദിയുടെ വാക്കുകേട്ട് നിധിക്ക് വേണ്ടി കുഴിയെടുത്ത് അവസാനം സംഭവിച്ചത്.

മലയാളിയായ മന്ത്രവാദിയുടെ നിർദ്ദേശമനുസരിച്ച് 50 അടിയോളം താഴ്ചയിൽ കുഴി കുഴിച്ച രണ്ടുപേർ വിഷവായു ശ്വസിച്ച് മ രിച്ചു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം. തൂത്തുക്കുടി സ്വദേശികളായ നിർമൽ,ഗണപതി എന്നിവരാണ് മ രിച്ചത്. വിഷവായു ശ്വസിച്ച് ഗുരുതരാവസ്ഥയിലായ രണ്ടു പേരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Open treasure chest filled with gold coins / HIgh contrast image

മലയാളി മന്ത്രവാദിയുടെ നിർദ്ദേശമനുസരിച്ചാണ് ഇവർ കുഴി കുത്തിയത്. തിരുവള്ളൂർ കോളനിയിലെ മുത്തയ്യ എന്ന ആളോട് വീടിന്റെ പിൻവശത്തെ പറമ്പിൽ നിധി ഉണ്ടെന്ന് മലയാളിയായ മന്ത്രവാദി പറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആറുമാസമായി മുത്തയ്യയുടെ മക്കൾ മറ്റു ചിലരുടെ സഹായത്തോടെ കൂടി കുഴി എടുത്തു. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. ശേഷം മോട്ടോർ വെച്ച് വെള്ളം മാറ്റിയ ശേഷം കുഴിയിൽ ഇറങ്ങിയപ്പോഴാണ് രണ്ടുപേർ വിഷവായു ശ്വസിച്ച് മര ണപ്പെട്ടത്.

അതേസമയം മുത്തയ്യയുടെ വീടിന് സമീപത്തു നിന്നും തലയോട്ടികളും മന്ത്രവാദം നടത്താൻ ഉപയോഗിച്ച ചില വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. പല മന്ത്രവാദങ്ങളും ഇവിടെ നടന്നതായുള്ള സൂചനയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് മൊഴിയെടുത്തിട്ടുണ്ട് ആവശ്യം വന്നാൽ ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. അതേസമയം മന്ത്രവാദി താമസിച്ചിരുന്ന വീട് പുറത്തു നിന്നു പൂട്ടിയ നിലയിലാണ്.

MENU

Comments are closed.