നേരിട്ട് കാണുന്നതിനു മുൻപേ ഇഷ്ടം തോന്നിയത് ആ നടിയോട് മാത്രം.

പറയാനുള്ള കാര്യങ്ങൾ മുഖത്തു നോക്കി പറയാൻ ഒരിക്കലും മടി കാണിക്കാത്ത താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ നടി നസ്രിയയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് നേരിട്ട് കണ്ട് സംസാരിക്കുന്നതിന് മുൻപേ തന്നെ ഫോണിലൂടെ ആത്മബന്ധവും ഒരു സഹോദരിയെ പോലെയും തോന്നിയ നടിയാണ് നസ്റിയ എന്ന് തുറന്നു പറയുകയാണ് പ്രിത്വിരാജ് . നസ്രിയയും ഫഹദും പൃഥ്വിരാജും വളരെ അടുത്ത സുഹൃത്തുക്കളാണ് അവരുടെ ചിത്രങ്ങളും ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

ഇപ്പോഴിത താരം നസ്രിയയെക്കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൃഥ്വിരാജ് സിനിമയിലുള്ള ആരോടെങ്കിലും ആത്മബന്ധം ഉള്ളതായി തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് നസ്രിയയെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്. എല്ലാവരും സുഹൃത്തുക്കൾ തന്നെയാണ് എന്നാൽ നേരിൽ കാണുന്നതിന് മുൻപേ തന്നെ ഫോണിലൂടെ സംസാരിച്ചപ്പോൾ ഒരു സഹോദരി ആയി തോന്നിയത് നസ്രിയയെ മാത്രമാണ് .

തന്റെ മകളുമായി അടുത്ത ബന്ധമാണ് നസ്രിയയ്ക്ക് ഉള്ളതെന്നും സ്ഥിരമായി വീട്ടിൽ വരുന്നതു കൊണ്ട് തന്നെ എല്ലാവരുമായി അടുത്ത ബന്ധമാണ് താരം സൂക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ ചേട്ടനും അനിയത്തിയും ആയാണ് ഇരുവരും എത്തിയിരുന്നത്. കൂടെയിലെ കഥാപാത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്.

MENU

Comments are closed.