ദുൽഖറിന് ഇന്ന് 35 പിറന്നാൾ !! ആശംസകൾ നേർന്ന താരലോകം!!

മലയാളത്തിന്റെ സ്വന്തം താരപുത്രൻ ആണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബൽ അല്ലാതെ സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാളത്തിൽ മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്ത് തന്നെ തനതായ ഒരു പേര് നേടിയ നടൻ കൂടിയാണ് ദുൽഖർ സൽമാൻ. ശ്രീ നാഥ് സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ദുൽക്കർ.

മലയാളത്തിലെ മികച്ച സംവിധായകൻ മാരെല്ലാം താരത്തിന് മലയാളസിനിമയിലേക്ക് അവതരിപ്പിക്കാൻ വേണ്ടി കാത്തിരുന്നപ്പോൾ ഒരു പുതുമുഖ സംവിധായകൻ ഒപ്പംതന്നെ കരിയർ സ്റ്റാർട്ട് ചെയ്തു വിജയിച്ച താരമാണ് ദുൽഖർ. സിനിമയോടുള്ള സ്നേഹവും അഭിനയത്തോടുള്ള പാഷനും ചേർന്നപ്പോൾ ദുൽഖർ സൽമാൻ സിനിമാലോകം കീഴടക്കി. മണിരത്നം അടക്കമുള്ള ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ എല്ലാം അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചു. ചെയ്യുന്ന കഥാപാത്രങ്ങളിൽ എല്ലാം തന്റെ തായ് ഒരു മുഖമുദ്ര പഠിപ്പിക്കാൻ എപ്പോഴും ദുൽഖർ സൽമാൻ ശ്രദ്ധിക്കാറുണ്ട്.

ഇന്ന് താരത്തിനെ മുപ്പത്തിയഞ്ചാം പിറന്നാളാണ്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം തന്നെ മുൻപിലുണ്ട്. അതിൽ ശ്രദ്ധേയമായത് പൃഥ്വിരാജ് എഴുതിയ വരികളാണ് ജന്മദിന ആശംസകൾ ബ്രദർ.. എനിക്കും അലിക്കും സുപ്രിയയും ഒരു സുഹൃത്തിനെ കാൾ വളരെയധികം നിങ്ങൾ അടുത്തെത്തിയിരിക്കുന്നു. നിങ്ങൾ നേടിയ ഓരോ വിജയത്തിനും നിങ്ങൾ അർഹനാണ് ബിഗ് എം എന്ന മമ്മൂട്ടി കുടുംബത്തിന്റെ അഭിമാന പേര് നിങ്ങൾ എത്ര അഭിമാനത്തോടെയാണ് കൊണ്ടുനടക്കുന്നത് എന്ന് എനിക്കറിയാം എന്നിങ്ങനെ ദുൽഖറിനെ സന്തോഷിപ്പിക്കുന്ന വരികളും ആയാണ് പൃഥ്വിരാജ് എത്തിയത്.

MENU

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *