പ്രിയദർശന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാർ ഇവരാണ്. കാരണം കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ.

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് എന്ന് നമ്മൾ പറയുന്ന സംവിധായകനാണ് പ്രിയദർശൻ ഇപ്പോഴിതാ താരം ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെയും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ലാലേട്ടനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സംവിധായകൻ സിനിമയിൽ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കേണ്ടത് ഏതു താരത്തെയും അവകാശമാണ് എന്നാൽ തന്നോട് എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചോദിക്കാത്ത രണ്ട് നടൻമാർ മാത്രമേയുള്ളൂ അവരാണ് മോഹൻലാലും അക്ഷയ്കുമാറും എന്ന് പ്രിയദർശൻ പറഞ്ഞു.

അവർ തന്നിൽൽ വയ്ക്കുന്ന വിശ്വാസം വലുതായത് കൊണ്ട് തിരിച്ചു കൊടുക്കാൻ ഉള്ള ഉത്തരവാദിത്വം എനിക്കുണ്ട്. അവരുടെ ഇത്തരം സമീപനമാണ് തന്റെ സിനിമകളുടെ വിജയം എന്ന് പ്രിയദർശൻ പറഞ്ഞു. പ്രിയദർശനൻ എട്ടു വർഷങ്ങൾക്കു ശേഷമാണ് ബോളിവുഡിൽ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർലൂടെ ആരാധകരിലേക്ക് എത്തിയത്. ചിത്രത്തിന്റെ പേര് ഹംഗാമ എന്നാണ്.

പരേഷ് റാവൽ, ശില്പാ ഷെട്ടി, മീസാൻ ജഫ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അക്ഷയ് കുമാർ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മലയാളം കണ്ട ഏറ്റവും മികച്ച സിനിമകളിലൊന്നായ മിന്നാരത്തിന്റെനിന്റെ റീമേക്ക് ആണ് ഹംഗാമ 2. അടുത്തതായി ബോളിവുഡിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് അക്ഷയ് കുമാർ ആണ്.

MENU

Comments are closed.