മണിക്കുട്ടൻ ആരാധകർക്ക് ഇരട്ടിമധുരം. പുതിയ വാർത്ത കേട്ട് കയ്യടിച്ച് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ ടുവിന്റെ വിജയ് മണിക്കുട്ടൻ ആണെന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല. അത് തെളിയിക്കുന്ന ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ട്രോഫിയുമായി വരുന്ന മണിക്കുട്ടന്റെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ ബിഗ് ബോസ് സീസൺ ത്രിയുടെ ഫിനാലെ കുറിച്ചുള്ള പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു ഇത് കണ്ടതോടെ പ്രേക്ഷകരെല്ലാം ആകാംക്ഷയോടെയാണ് ഫിനാലെയ്ക്കായി കാത്തിരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് സംപ്രേഷണം ചെയ്യും എന്നാണ് പ്രോമോ വീഡിയോ പറയുന്നത്.

ബിഗ് ബോസ് വിജയത്തിൽ മണിക്കുട്ടന്റെ ആഘോഷം കഴിയുമ്പോഴേക്കും മറ്റൊരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഇപ്പോൾ തമിഴ് സംവിധായകൻ മണിരത്നം നിർമ്മിക്കുന്ന നവരസ സിനിമയുടെ ട്രെയിലർ പുറത്ത് വന്നിട്ടുണ്ട്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ മണിക്കുട്ടൻ അവതരിപ്പിക്കുന്നുണ്ട്.ചിത്രത്തിന്റെ ട്രെയിലറിന് വലിയൊരു പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രം ഉടൻ പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ഇതോടെ ഇരട്ടി മധുരമാണ് മണിക്കുട്ടൻ ഫാൻസിന് ഇപ്പോൾ കിട്ടിയിരിക്കുന്നത്.

ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം മണിക്കുട്ടന്റെ മറ്റൊരു മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സുര്യ വിജയ് സേതുപതി സിദ്ധാർഥ് പാർവതി അങ്ങനെ നീളുന്ന താരനിരയിൽ മണിക്കുട്ടന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ടെങ്കിൽ അത് മണിക്കുട്ടന്റെ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. സിനിമയിൽ വീണുപോയാലും അദ്ദേഹം സിനിമയെന്ന കലയെ നെഞ്ചോട് ചേർത്തതിന്റെ അംഗീകാരമാണ് ഇന്ന് അദ്ദേഹത്തെ തേടി വന്നു കൊണ്ടിരിക്കുന്നത്. ട്രെയിലറിന് താഴെ ഭൂരിഭാഗം കമന്റുകളും മണിക്കുട്ടനെ സപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

MENU

Comments are closed.