മലയാളത്തിൽ നിന്ന് കോളിവുഡിലേക്ക് എത്തുന്ന യുവതാരങ്ങൾക്ക് എപ്പോഴും വലിയ സ്വീകാര്യത തന്നെയാണ്. ഇപ്പോഴിതാ അങ്ങനെ ഒരു വാർത്തയാണ് ഏവരും അറിയുന്നത്. ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന കമലഹാസൻ വിജയസേതുപതി ഫഹദ് ഫാസിൽ പ്രധാനവേഷങ്ങളിലെത്തുന്ന വിക്രം എന്ന ചിത്രത്തിലേക്ക് മലയാളത്തിലെ യുവ താരവും എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ ചിത്രത്തിൽ കമലഹാസൻ റെ മകനായാണ് മലയാളത്തിൽ നിന്നും യുവതാരം എത്തുന്നത്. അതും മറ്റാരുമല്ല ജയറാമിനന്റെ മകനായ കാളിദാസ് ജയറാം ആണ്. ഇന്ത്യൻ ടു വിനു ശേഷം കമലഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെ വരുന്ന വിക്രം മാസ്റ്റർ എന്ന ചിത്രത്തിലെ വിജയത്തിനു ശേഷം ലോക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ്. മലയാളത്തിൽ നിന്നും നരേനും ഫഹദ്ഫാസിലും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മലയാളത്തിലെ ഛായാഗ്രഹകൻ ആയ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറാമാൻ.

ഹോളിവുഡ് പ്രേക്ഷകർ മാത്രമല്ല ലോകമെമ്പാടുമുള്ള സിനിമ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം തന്നെയാണ് കാളിദാസന് ഉണ്ടാകുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്. ചിത്രത്തിന്റെ അനലിസ്റ്റ് ആയ മനോബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായത് കൊണ്ടുതന്നെ എങ്ങിനെയാകും ചിത്രത്തിൽ കാളിദാസ് ജയറാം എത്തുന്നത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.