മലയാളത്തിൽ ഏറ്റവും അച്ചടക്കമുള്ള സൂപ്പർസ്റ്റാർ ആരാണ്? കമലിന്റെ ഉത്തരം കേട്ട് കൈയടിച്ച് ആരാധകർ

മലയാളത്തിലെ കാമ്പുള്ള സിനിമകളുടെ അമരക്കാരൻ ആയിരുന്ന സംവിധായകനാണ് കമൽ. ഒരു ചലച്ചിത്ര സംവിധായകൻ മാത്രമല്ല തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നിവയാണ് കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ. വർഷങ്ങളായി മലയാള സിനിമയുടെ മുഖ്യധാരയിൽ നിൽക്കുന്ന അദ്ദേഹം ഇപ്പോൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാണ്. 1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് എണ്ണിയാലൊടുങ്ങാത്ത നിരവധി ചിത്രങ്ങൾ.

ഏതാനും നാളുകൾക്കു മുമ്പ് ജയറാമിനൊപ്പം കമൽ കൗമുദി ചാനലിന് വേണ്ടി കമൽ നൽകിയ ഒരു ഇന്റർവ്യൂവിലെ ചില വാക്കുകൾ ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും അച്ചടക്കമുള്ള താരം ആരാണെന്ന് ചോദിച്ചപ്പോൾ, ഓരോ നടന്മാർക്കും ഓരോ രീതിയിലാണ് അച്ചടക്കം എന്ന് കമൽ പറഞ്ഞു. ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിൽ താൻ എത്ര നേരത്തെ എണീറ്റ് സെറ്റിലേക്ക് പോയാലും അത്രയും നേരത്തെ എണീറ്റ് തന്നോടൊപ്പം എല്ലാ കാര്യങ്ങൾക്കും കൃത്യമായി കൂടെ നിന്ന ആളാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ കൃത്യത എന്നും മോഹൻലാലിന്റെ കൂടെയുണ്ട് എന്ന കമൽ ഓർക്കുന്നു.

പല സംവിധായകരും മമ്മൂക്ക കൃത്യനിഷ്ഠത ഇല്ല എന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ താൻ സംവിധാനം ചെയ്ത എല്ലാ ചിത്രത്തിലും കൃത്യസമയത്ത് സെറ്റിലേക്ക് വരികയും തന്നോട് എല്ലാരീതിയിലും സഹകരിക്കുകയും ചെയ്യുന്ന നടനാണ് മമ്മൂക്ക എന്നും കമൽ പറഞ്ഞു. ജയറാമും നല്ല അച്ചടക്കമുള്ള നടനാണ് വൈകുന്നേരമാണ് താരത്തിന്റെ സീൻ എങ്കിൽപോലും രാവിലെ മേക്കപ്പിട്ട് എത്രസമയം വേണമെങ്കിലും സെറ്റിൽ യാതൊരു പരാതിയുമില്ലാതെ കാത്തിരിക്കാൻ തയ്യാറുള്ള നടന്മാരിൽ ഒരാളാണ് ജയറാം.

MENU

Comments are closed.