
ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആരാണെന്ന് ചോദിച്ചാൽ ആദ്യം ഏതൊരു ഒരു ഇന്ത്യക്കാരനും മനസ്സിലേക്ക് വരുന്ന പേര് ഐശ്വര്യ റായി എന്ന് തന്നെയായിരിക്കും. ലോകസുന്ദരിയായി തിരഞ്ഞെടുത്തതിനു ശേഷം സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ച മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച ആരാധകരുടെ ഹൃദയം കീഴടക്കിയ താര റാണിയാണ് ഐശ്വര്യറായി.


വലിച്ചുവാരി സിനിമകൾ ചെയ്യാതെ കാമ്പുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്ന ഐശ്വര്യറായിയുടെ എല്ലാ ചിത്രങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അധിക ആക്ടീവ് അല്ലാത്ത താരം തന്റെ കുടുംബാംഗങ്ങളോടൊപ്പം ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് പതിവാണ്. അപ്പോഴൊക്കെ സുന്ദരിയായ ഐശ്വര്യറായിയെ മാത്രമാണ് ഏവരും കണ്ടത്. അപ്രതീക്ഷിതമായ ചിത്രങ്ങൾ എടുക്കുമ്പോൾ അമ്പരന്നു പോകാറുണ്ട് ചിലപ്പോൾ നമ്മൾ അങ്ങനെയൊരു അമ്പരപ്പാണ് ഇപ്പോൾ ആരാധകർക്ക്.


സൂപ്പർസ്റ്റാർ ശരത്കുമാറും കുടുംബവും ഐശ്വര്യ റായി പച്ചയും അഭിഷേക് ബച്ചനും കൂടെയുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ അതിലുള്ള ഐശ്വര്യറായിയുടെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. സ്വതവേ കാണുന്ന സുന്ദരിയായ ഐശ്വര്യ അല്ല ചിത്രങ്ങളിൽ കാണുന്നത്. തടിച്ചു മുഖം വല്ലാതെ പ്രായം തോന്നുന്ന രീതിയിൽ ഉള്ള ചിത്രങ്ങൾ കണ്ടു ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ഇപ്പോൾ ഐശ്വര്യ അല്ല എന്നാണ് ആരാധകർ പറയുന്നത്.


