രൺവീർ സിംഗിന്റെ പുതിയ ജാക്കറ്റിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ. ഇത് കുറച്ചു കൂടിപ്പോയി എന്ന് ആരാധകർ

ബോളിവുഡിൽ ഏറ്റവും കൂടുതൽ വസ്ത്രധാരണത്തിൽ വ്യത്യസ്ത കൊണ്ടു വരുന്ന താരം ആരാണെന്ന് ചോദിച്ചാൽ രൺവീർ സിംഗ് എന്ന ഉത്തരമായിരിക്കും ആരാധകർ ആദ്യം നൽകുന്നത്. വസ്ത്രധാരണത്തിൽ ഇത്രയേറെ പരീക്ഷണങ്ങൾ നടത്തുന്നു മറ്റൊരു താരം ഇല്ല എന്നാണ് പറയുക. ബോളിവുഡിലെ സ്റ്റൈലിഷ് താരം എന്നറിയപ്പെടുന്ന താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ ആരാധകർ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട്. താരം പലപ്പോഴും ഇടുന്ന വസ്ത്രങ്ങൾ എന്താണെന്ന് പോലും മനസ്സിലാക്കാൻ ആരാധകർ ബുദ്ധിമുട്ടാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ആയ ഗൂച്ചിയുടെ ഏറ്റവും പുതിയ ജാക്കറ്റും ജോഗേഴ്‌സും അണിഞ്ഞ് എത്തിയിരിക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പച്ചയും നീലയും നിറത്തിലുള്ള സിഫ്റ്റ് ജാക്കറ്റ് ഇട്ടു നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ ആരാധക ഒന്നടങ്കം ഞെട്ടിയിരിക്കുന്നത് ജാക്കറ്റിന്റെ വില കേട്ടാണ്.

ജാക്കറ്റിൽ അതിസുന്ദരനായിരിക്കുന്ന താരം കൂടെ പേളിന്റെ നെക്‌ളേസും ഡയമണ്ട് സ്റ്റഡും സൺഗ്ലാസും എല്ലാം മേമ്പൊടിയായി ചേർത്തിട്ടുണ്ട്. ഗൂച്ചിയുടെ ജോയ്സി ജാക്കറ്റിന്റെ വില 1,56,297 രൂപയാണ് കൂടാതെ ജോഗിങ് പാൻസിന് 1,15,362 ആണ് വില. ഈ ഒരൊറ്റ വസ്ത്രത്തിന് മാത്രം 2.7 ലക്ഷം രൂപയാണ് വില. ഇതൊരിക്കലും സാധാരണക്കാരനെ സ്വപ്നം കാണാൻ കൂടി കഴിയാത്ത അത്രയും വലിയ തുകയാണ് എന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. വസ്ത്രം താരത്തിന് നന്നേ ഇണങ്ങുന്നുണ്ട് എന്നാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.