തന്റെ മൂന്നാമത്തെ ഭാര്യ സ്ത്രീയല്ല എന്ന വാദവുമായി എത്തിയിരിക്കുകയാണ് പഞ്ചാബിലെ ലുധിയാനയിൽ ഉള്ള ഒരു യുവാവ്. ആദ്യ രണ്ടു ഭാര്യമാരിൽ നിന്നും വിവാഹ മോചനം ലഭിച്ച ശേഷമാണ് മൂന്നാമത്തെ വിവാഹം ചെയ്തത്. എന്നാൽ തന്റെ ഭാര്യ ഒരു സ്ത്രീയല്ല എന്നും തന്നെ കബളിപ്പിച്ചതിനെതിരെ ഭാര്യയുടെയും വീട്ടുകാരുടെയും മേൽ കേസെടുക്കണമെന്നും ആണ് ലുധിയാന പോലീസ് കമ്മീഷണറിന്റെ മെഗാ ക്യാമ്പിൽ വച്ച് യുവാവ് ആവശ്യപ്പെട്ടത്.

ലുധിയാനയിൽ നിന്നും 11 മാസങ്ങൾക്ക് മുൻപാണ് യുവാവ് മൂന്നാമത്തെ ഭാര്യയെ വിവാഹം ചെയ്തത്. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾ കൊണ്ട് തന്നെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തുകയായിരുന്നു യുവാവ്. എന്നാൽ യുവാവിന്റെ ഇത്തരം പരാമർശങ്ങൾക്കെതിരെ യുവതി വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. കൂടാതെ ഭർത്താവിനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിനും യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഇതിനെ തുടർന്ന് പോലീസ് കമ്മിഷണറേറ്റിൽ നടന്ന മെഗാ അദാലത്തിൽ യുവതി കുടുംബാംഗങ്ങളോടൊപ്പം എത്തുകയും ചെയ്തു എന്നാൽ വിവാദ പരാമർശങ്ങളുടെ യുവതി പ്രതികരിച്ചിട്ടില്ല. ഇരു കുടുംബാംഗങ്ങളും തമ്മിൽ നടന്ന വലിയ വിവാദത്തിനൊടുവിൽ യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. ഭർത്താവ് മരിച്ച യുവതി രണ്ടാം വിവാഹത്തിന് സമ്മതിച്ചത് വീട്ടുകാർ തമ്മിലുള്ള നല്ല ബന്ധത്തെ തുടർന്നായിരുന്നു. വൈദ്യ പരിശോധനയുടെ റിപ്പോർട്ടിന് ശേഷം ഇരു കുടുംബാംഗങ്ങളും തമ്മിൽ സംസാരിച്ച ശേഷം തീരുമാനമെടുക്കുമെന്ന് പോലീസ് അറിയിച്ചു.