ലാലേട്ടൻ ചന്തു നാഥിനായി വീട്ടിൽ ഒരുക്കിയ സർപ്രൈസ്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അതായിരുന്നു

പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ചന്തുനാഥ്. താൻ ഒരു മികച്ച നടൻ ആണെന്ന് ആദ്യ സിനിമയിലൂടെ തന്നെ തെളിയിച്ച താരം ഇപ്പോൾ മാലിക് ഇന്ന് സിനിമയിലെ എസ്പി റിഷഭായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ പുതിയ കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ താരത്തിന് സാധിക്കും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു.

ലാലേട്ടൻ ചിത്രമായ റാം, 12ത് മാൻ തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിക്കാൻ പോകുന്നത്. ജിത്തു ജോസഫ് സംവിധായകനായി എത്തുന്ന ചിത്രങ്ങളിലെ പ്രധാന കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നത്. ഇപ്പോഴിത താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. തനിക്ക് മാലിക് സിനിമയുടെ ഇടയ്ക്ക് ലാലേട്ടന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ ക്ഷണിച്ച സമയത്ത് ലഭിച്ച സർപ്രൈസ് നെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷമാക്കുന്നത്. മോഹൻലാലിന്റെ വീട്ടിൽ ഇന്ന് പോയപ്പോൾ മോഹൻലാൽ തന്നെ മൂന്ന് ഞാൻ ഒരാളെ വിളിക്കട്ടെ എന്ന് പറഞ്ഞ് രാജുവേട്ടൻ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

പൃഥ്വിരാജിനെ കണ്ട സന്തോഷം അപ്പോൾ ഉണ്ടായിരുന്നു പതിനെട്ടാംപടി കണ്ടു എന്നും ചന്തു നാഥിന്റെ അഭിനയം മികച്ചതായിരുന്നു എന്നും എടുത്തു പറഞ്ഞു. അത് വലിയൊരു അംഗീകാരമായി തന്നെയാണ് ചന്തുനാഥിന് തോന്നിയത്. തനിക്ക് പൃഥ്വിരാജിനെ കൂടെ ഒരു സിനിമയെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ, നിങ്ങളുടെ പ്രൊഫൈൽ എന്റെ അടുത്തുണ്ട് എന്നും ആ ഒരു ദിവസം വരും എന്നും നമുക്ക് ഒരു സീൻ അല്ല ഒരുപാട് സീനുകൾ ചെയ്യാമെന്നും പൃഥ്വിരാജ് പറഞ്ഞു. അത് ശരിക്കും സന്തോഷം നൽകിയെന്നും ചന്തുനാഥ് ഓർമ്മിക്കുന്നു.

MENU

Comments are closed.