ചെങ്കൽചൂളയിലെ മിടുക്കൻമാരെ അഭിനന്ദിച്ചുകൊണ്ട് നടിപ്പിൻ നായകൻ സൂര്യ രംഗത്ത്!!

തമിഴകത്തു മാത്രമല്ല ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള ഒരു സൂപ്പർ നടനാണ് സൂര്യ. തന്റെ അഭിനയപാടവം കൊണ്ടും സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും നിരവധി ആരാധകരെ സമ്പാദിക്കാൻ സൂര്യയ്ക്ക് സാധിച്ചു. 1997 അഭിനയ ജീവിതം തുടങ്ങിയ സൂര്യയ്ക്ക് ആദ്യം കുറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു എന്നാൽ പിന്നീട് താരത്തിനെ കഠിനാധ്വാനം കൊണ്ടും സിനിമയോടുള്ള അർപ്പണ ബോധം കൊണ്ടും താരം തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കി.

കഴിഞ്ഞദിവസം സൂര്യയുടെ പിറന്നാളായിരുന്നു. താരത്തിന് പിറന്നാളിനോടനുബന്ധിച്ച് നിരവധി ആരാധകർ താരത്തിന് ട്രിബ്യുട്ട് വിഡിയോസുകൾ ചെയ്തിരുന്നു. അതിൽ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായത് തിരുവനന്തപുരം ചെങ്കൽചൂള യിലെ പിള്ളേർ ചെയ്ത വീഡിയോ ആയിരുന്നു. അയൻ എന്ന സൂര്യ ചിത്രത്തിലെ ഒരു ഗാനം റീക്രിയേറ്റ് ചെയ്യുകയായിരുന്നു അവർ. അതും കയ്യിലുള്ള ഒരു മൊബൈൽ ക്യാമറ ഉപയോഗിച്ച്. വീഡിയോ അപ്‌ലോഡ് ചെയ്ത നിമിഷനേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

കാരണം ഒരു മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് അത് എന്ന് വിശ്വസിക്കാൻ കഴിയാത്ത തക്കവണ്ണമുള്ള ക്വാളിറ്റി വീഡിയോ ആയിരുന്നു അത്. ഇതിനുമുൻപും ഈ കുട്ടികളൾ അയൻ എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് സീൻ റീക്രിയേറ്റ് ചെയ്തിരുന്നു അതും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോൾ ഇവരുടെ ഈ വീഡിയോ എഫർട്ടിന് അംഗീകാരം ലഭിച്ചിരിക്കുകയാണ് സൂപ്പർതാരം സൂര്യ തന്നെ തന്നെ ട്വിറ്ററിലൂടെ ഈ വീഡിയോ ഷെയർ ചെയ്യുകയും തനിക്ക് ഈ വീഡിയോ ഏറെ സന്തോഷം ഉണ്ടാക്കി എന്നും താരം പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *