സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ ഒരുങ്ങി ഐശ്വര്യ ലക്ഷ്മി. കാരണം തിരക്കി സോഷ്യൽ മീഡിയ.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യയുടെ മുഴുവൻ ഭാഗമായ നടിയെന്ന പേര് നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. മികച്ച അഭിനയ പ്രതിഭയാണെന്ന് വളരെ ചുരുക്കം നാളുകൾ കൊണ്ട് തെളിയിച്ച താരമിപ്പോൾ ജഗമേ തന്തിരം എന്ന ധനുഷ് ചിത്രത്തിന്റെ ഭാഗവുമായിരുന്നു. ഈ കാലയളവിൽ തന്നെ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ തന്റെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുള്ളത് താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്ന ഒരു കുറിപ്പാണ് വൈറലാകുന്നത്. നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ ഫേമസ് കോട്ടാണ് താരം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതിന്റെ കൂടെ താൻ സോഷ്യൽ മീഡിയയിൽ നിന്നും ഒരു അവധി എടുക്കുകയാണ് എന്നും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും കാണാം എന്നും ആണ് താരം കുറച്ചിരിക്കുന്നത്.

താരം ഏതെങ്കിലും സിനിമയുടെ ഭാഗമാകാൻ പോവുകയാണോ? അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള മോശം അനുഭവങ്ങൾ താരത്തിന് നേരിടേണ്ടി വരുമോ എന്ന് തരത്തിലുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരത്തിന് സോഷ്യൽ മീഡിയയിൽ നിന്നുള്ള മാറിനിൽക്കാൻ ആരാധകരെ ഒന്നടങ്കം ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്വയം ചിലവഴിക്കാൻ എപ്പോഴെങ്കിലും സമയം കണ്ടെത്തണം എന്ന വാക്കുകൾ താരത്തിന് എന്തുപറ്റി എന്ന് ചോദിക്കുന്നുണ്ട്.

MENU

Comments are closed.