പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിൽ അഭിനയിച്ചു ജന്മനസുകളിൽ തന്റെതായ ഒരു ഇടം നേടിയെടുത്ത പ്രിയ നടിയാണ് ലക്ഷ്മി മേനോൻ, താരം തമിഴിലാണ് കൂടുതൽ സജീവം, തമിഴ് സിനിമയുടെ ഭാഗ്യനായിക കൂടിയാണ് ലക്ഷ്മി മേനോൻ. കുംമ്കി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്ബന്‍, റെക്ക അങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു

അടുത്തിടെ താരം തന്റെ ആരാധകരുമായി സോഷ്യൽ ചാറ്റിംഗ് നടത്തിയിരുന്നു. അതിനിടെ ഒരു ആരാധകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി താരം തന്റെ പ്രണയത്തെ കുറിച്ച് സൂചിപ്പിച്ചു. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിയ്ക്കുന്നതിനിടെയാണ് ആരാധകന്‍ ലക്ഷ്മി പ്രണയത്തിലാണോ എന്ന് ചോദിച്ചത്. ഒട്ടും അമാന്തിക്കാതെ അതെ എന്ന് നടി മറുപടി കൊടുത്തു. താന്‍ സിംഗിള്‍ അല്ല എന്ന് മാത്രമല്ല,

മുഖം മറച്ച്‌ നാണിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം കൂടെ മറുപടിയായി ലക്ഷ്മി നല്‍കുകയുണ്ടായി.ലക്ഷ്മിയുടെ ആ കാമുകൻ ആരാണെന്നറിയാൻ ഉള്ള തിടുക്കത്തിലാണ് ആരാധകർ ഇപ്പോൾ. ഒരു മലയാളി ബിസ്‌നസ്സുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും നേരത്തെ ഗോസിപ്പുകൾ വന്നിരുന്നു.അത്തരം പ്രണയ ഗോസിപ്പുകളോട് പൊതുവെ പ്രതികരിക്കാത്ത താരമാണ് ലക്ഷ്മി. കുറച്ച് നാളുകൾക്ക് മുൻപ് തമിഴ് നടൻ ചിമ്പു, ലക്ഷ്മിമേനോനെ പോലെ ഒരു പെൺകുട്ടിയെ ആണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞിരുന്നു.