മലയാളിയായ ക്യാമറാമാൻ കെ യു മോഹനന്റെ മകളാണ് മാളവിക മോഹനൻ. ഛായാഗ്രഹകൻ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനായ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമായിരുന്നു മാളവിക. ആദ്യചിത്രം പരാജയമായതോടെ കൂടി താരത്തിന് കരിയർ തീർന്നു എന്ന് എല്ലാവരും കരുതി. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് താരം തെന്നിന്ത്യൻ സിനിമാ ലോകം കീഴടക്കിയത്. സ്റ്റൈൽ മന്നൻ രജനീകാന്തിനെ പേട്ട എന്ന ചിത്രത്തിൽ താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

അതിനുശേഷം വിജയ് നായകനായെത്തിയ മാസ്റ്റർ എന്ന ചിത്രത്തിലും താരം നായിക വേഷത്തിൽ എത്തി. മാസ്റ്റർ തെന്നിന്ത്യയിൽ സൂപ്പർഹിറ്റായിരുന്നു. അതോടുകൂടി മാളവികയുടെ അഭിനയ ജീവിതം തന്നെ മാറിമറിഞ്ഞു. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ സുഹൃത്തുക്കളോട് താരം ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. തന്റെ പേരിൽ ആരോ ഒരാൾ ടെലിഗ്രാമിൽ ചാറ്റ് ചെയ്യുന്നുണ്ടെന്ന് താരമിപ്പോൾ അറിഞ്ഞു താനല്ല എന്നും തനിക്ക് ടെലിഗ്രാമിൽ അക്കൗണ്ട് ഒന്നും ഇല്ല എന്നും മാളവിക പറയുന്നു.

തന്റെ കുറെ സുഹൃത്തുക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം എത്തിയതോടെ കൂടിയാണ് താരം മുന്നറിയിപ്പുമായി എത്തിയത് ആരോ ഒരാൾ തന്റെ പേരിൽ ടെലിഗ്രാമിൽ സംസാരിക്കുന്നു എന്ന് താൻ അറിഞ്ഞു നിങ്ങൾക്ക് എന്തെങ്കിലും മെസ്സേജ് ലഭിക്കുകയാണെങ്കിൽ അതിൽ ഞാൻ ഒരു വിധത്തിലും ഉത്തരവാദി അല്ല എന്നാണ് താരം പറയുന്നത് ധനുഷിനൊപ്പമുള്ള ഡി ഫോർ ത്രി എന്ന ചിത്രമാണ് അടുത്തതായി മാളവികയുടെ റിലീസിനായി ഒരുങ്ങുന്നത്